Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആതിരയും പൂരവുമായി ചിത്ര

ചിത്ര

കെ എസ് ചിത്ര എന്നുകേൾക്കുമ്പോൾ സംഗീതത്തെക്കുറിച്ചല്ലാതെ മറ്റൊന്നും സംഗീത പ്രേമികൾക്ക് ഓർമവരില്ല. മലയാളത്തിന്റെ സ്വന്തം വാനമ്പാടി നടന്നുകയറാത്ത ഉയരങ്ങളില്ല. സംഗീതലോകത്തിന് മറക്കാനാവാത്ത നിരവധി ഗാനങ്ങൾ സംഭാവന ചെയ്ത മലയാളിയുടെ സമൃദ്ധിയുടേയും സന്തോഷത്തിന്റേയും ഉത്സവമായ ഓണത്തെ വരവേൽക്കാൻ ഗാനവുമായി എത്തിയിരിക്കുകയാണ്. മലയാളിയുടെ വാമ്പാടി ചിത്ര പാടിയ ആതിരയും പൂരവുമായ് എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. ബിച്ചു തിരുമല ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

ചിത്രയും കുറച്ച് കുട്ടികളും ചേർന്ന് ഓണം ആഘോഷിക്കുന്ന ദൃശ്യങ്ങളുള്ള ഗാനം ആതിരയും പൂരവുമായി എന്ന ആൽബത്തിലേതാണ്. വിനു നായർ, ദീപക് ഫെയിൻ എന്നിവർ ചേർന്നാണ് ഗാനത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ദീപക് ഫെയ്ൻ ഗാനം സംവിധാനം ചെയ്തിരിക്കുന്നു. ചിത്രയുടെ മ്യൂസിക്ക് ലേബലായ ഓഡിയോ ട്രാക്‌സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോയ്ക്ക് യൂടൂബില്‍ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്.

K S CHITHRA - Onam Special Song