Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ പി ഉദയഭാനു സംഗീത പുരസ്കാരം കെ എസ് ചിത്രയ്ക്ക് സമ്മാനിച്ചു

chithra-v-s കെ പി ഉദയഭാനു സംഗീത പുരസ്കാരം വി എസ് അച്യുതാനന്ദനിൽ നിന്ന് കെ എസ് ചിത്ര ഏറ്റുവാങ്ങിയപ്പോൾ

കെ പി ഉദയഭാനും ഫൗണ്ടേഷൻ സംഘടിപ്പിച്ച കാനനഛായ എന്ന പരിപാടിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നിർവഹിച്ചു. കെ പി ഉദയഭാനു സംഗീത പുരസ്കാരം അദ്ദേഹം കെ എസ് ചിത്രയ്ക്കു സമ്മാനിച്ചു. സമ്മേളനത്തിൽ ഫൗണ്ടേഷന്റെ ചെയർമാൻ ശിവൻ‌ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എംഎൽഎ പ്രഭാഷണം നടത്തി. ഡോ എൻ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തു. കോട്ടുകാൽ കൃഷ്ണകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി വി കെ മോഹൻ, എ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു ശേഷം ഓൾഡ് ഈസ് ഗോൾഡ് ഗാനമേളയും നൃത്തപരിപാടിയും നടന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.