Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയുടെ പുതിയ ഹിന്ദിഗാനം

Duniya Jise..

മലയാളികളുടെ വാനമ്പാടിയാണ് കെ എസ് ചിത്ര, ആ പേര് കേൾക്കുമ്പോൾ സംഗീതത്തെക്കുറിച്ചല്ലാതെ മറ്റൊന്നും ഓർമവരില്ല. മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി, കന്നട, അസാമീസ് തുടങ്ങി നിരവധി ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം ഗാനങ്ങൾ പാടിയിട്ടുള്ള ചിത്ര ഹിന്ദി ഗാനം പുറത്തിറക്കിയിരിക്കുകയാണ്.

നേരത്തെ നിരവധി ഹിന്ദി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ചിത്രയുടെ ഹുന്ദുസ്ഥാനി ശൈലിയിലുള്ള ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. കെ എസ് ചിത്ര പാടിയ മനോഹര ഗാനത്തിന് ഈണം പകർന്നത് രമേശ് നാരായണനാണ്. അന്ദാസ് എന്ന ആൽബത്തിലേതാണ് ദുനിയ ജിസേ എന്നു തുടങ്ങുന്ന ഗാനം. നിദ ഫസ്ലിയാണ് ഗാനത്തിന്റെ വരികൾ എഴുതിയത്. ചിത്രയുടെ മ്യൂസിക്ക് ലേബലായ ഓഡിയോ ട്രാക്‌സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.