Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിട്ടിയ കലൈയാൻ കോപ്പിയടി?

Chittiyaan Kalaiyaan Balochi Makeover

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു ചിട്ടിയ കലൈയാൻ. ജാക്വലിൻ ഫെർണ്ണാണ്ടസിന്റെ ഡാൻസും മീറ്റ് ബ്രോസ് അഞ്ചാന്റെ സംഗീതവും കനിക കപൂറിന്റെ മികച്ച ആലാപനംകൊണ്ടും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ച ഗാനം കോപ്പിയടി വിവാദത്തിൽ. ബലൂചിസ്ഥാൻ നാടൻ പാട്ടുകാരുടെ ഗാനത്തിന്റെ ഈണം അടിച്ചുമാറ്റിയാണ് മീറ്റ് ബ്രോസ് ചിട്ടിയ കലൈയാന്റെ സംഗീതമുണ്ടാക്കിയതെന്നാണ് വിവാദം.

കഴിഞ്ഞ വർഷത്തെ മീറ്റ്ബ്രോസ് അഞ്ചാന്റെ സൂപ്പർ ഹിറ്റ് ഗാനം ബേബി ഡോളും ഇത്തരത്തിലുണ്ടാക്കിയതാണെന്ന വിവാദങ്ങളുണ്ടായിരുന്നു. മീറ്റ്ബ്രോസ് അഞ്ചാനിലെ അംഗം ഹർമീത്ത് സിങ് ബേബി ഡോളിന്റെ ബലൂചിസ്ഥാൻ വേർഷനെന്ന് പറഞ്ഞ് ഒരു വിഡിയോ ഫെയ്സ്ബുക്കിലിട്ടതോടെയായിരുന്നു അന്ന്് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തങ്ങളുടെ സംഗീതം അതിർത്തികൾ കടന്ന് അങ്ങ് ബലൂചിസ്ഥാനിൽ വരെ എത്തി എന്നു കാണിക്കാനാണ് വിഡിയോ ഷെയർ ചെയ്തതെങ്കിലും സംഗതി അത്ര ഏറ്റില്ലെന്നുമാത്രല്ല മീറ്റ് ബ്രോസ് അഞ്ചാന് പ്രതികൂലമായി ഭവിക്കുകയും ചെയ്തു.

Chittiyan Kalaiyan Song Balochi version

എന്നാൽ താരങ്ങൾ അന്ന് രോപണങ്ങൾ നിഷേധിച്ചിരുന്നു. തങ്ങളുടെ പാട്ടിന്റെ ബലൂചിസ്ഥാൻ വേർഷനാണതെന്നും, തങ്ങളുടെ പാട്ടിന് അത്ര പ്രശസ്തി ലഭിച്ചതിൽ സന്തോഷിക്കുന്നുവെന്നുമാണ് സംഘത്തിലെ അംഗം ഹർമീത്ത് പറഞ്ഞിരുന്നത്. വീണ്ടും അതേതരത്തിലൂള്ള വിവാദം സൃഷ്ടിക്കുന്നവർ തങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും, ബേബി ഡോളിന്റെ സംഗീതം ഒരു വർഷത്തെയും, ചിട്ടിയ കലൈയാനിന്റെ സംഗീതം ഒന്നര വർഷത്തേയും തങ്ങളുടെ അധ്വാനത്തിന്റെ ഫലമാണെന്നാണ് മീറ്റ് ബ്രോസ് പറയുന്നത്. തങ്ങളുടെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവിട്ടവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും മീറ്റ്ബ്രോസ് അഞ്ചാൻ പറഞ്ഞു.

Chittiyan Kalaiyan...

നവാഗതനായ വിക്രംജിത് സിങ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ റോയ് യിലെ ഗാനമാണ് ചിട്ടിയ കലൈയാവേ. രൺബീർ കപൂർ, അർജുൻ രാംപാൽ, ഷെർനാസ് പട്ടേൽ, രജിത് കപൂർ, അനുപം ഖേർ തുടങ്ങിയവർ അഭിനയിച്ച സിനിമ ഹിറ്റായില്ലെങ്കിലും പാട്ടുകൾ ഹിറ്റായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.