Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോറ്റെങ്കിലെന്താ മൈക്കിൾ ജാക്സണിന്റെ പാട്ടിനൊത്ത് ഗെയിലിന്റെ കളി

gayle-dance

കളി തോറ്റാലും ജയിച്ചാലും ജീവിതത്തിലെ നല്ല നിമിഷങ്ങളെ മാറ്റി നിർത്തുവാൻ ക്രിസ് ഗെയിൽ തയ്യാറല്ല. റോയൽ ചലഞ്ചേഴ്സ് താരങ്ങളെല്ലാം സൺ റൈസേഴ്സിനോട് ഐപിഎൽ ഫൈനലിൽ തോറ്റതിന്റെ ദുംഖത്തിലിരിക്കുമ്പോൾ ലണ്ടനിൽ പാട്ടിനൊത്ത് നൃത്തം വച്ച് ആഘോഷിക്കുകയായിരുന്നു ഗെയിൽ. മൈക്കേൽ ജാക്സണിന്റെ ത്രില്ലർ സോങിനൊപ്പം ഒരു ത്രില്ലർ നൃത്തം.

ഗെയിലിനൊപ്പം സാധാരണ ഡാൻസ് കളിക്കാൻ കൂടുന്നവരിലൊരാളായ സർഫറാസ് ഖാൻ വേദിയിലുണ്ടായിരുന്നെങ്കിലും ഇത്തവണ ഒപ്പം കൂടിയില്ല. ഗെയിൽ തന്നെയാണ് കളിയുെട വിഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. തോറ്റാലും ജയിച്ചാലും ഞാനെപ്പോഴും ഇങ്ങനെയാണെന്നു പറയുന്നുണ്ട് വിഡിയോയ്ക്ക് താഴെയുള്ള കുറിപ്പിൽ. കൂടാതെ സർഫറാസിനുള്ള നിർദ്ദേശവും. തന്റെ നൃത്തത്തിൽ നിന്ന് പാഠമുൾക്കൊള്ളുക.

ക്രിക്കറ്റ് പോലെ ഗെയിലിന്റെ മറ്റൊരു ഹരമാണിതും. ആഘോഷങ്ങൾ ഏറെയിഷ്ടപ്പെടുന്ന ഐപിഎൽ ടീം ആവശ്യത്തിലേറെ പ്രോത്സാഹനവും നൽകിയിട്ടുണ്ട്. ഗെയിൽ റോയൽ ചലഞ്ചേഴ്സിനൊപ്പമുണ്ടായിരുന്ന ദിനങ്ങളിൽ ഗെയിലിന്റെ ഡാൻസ് വിഡിയോകൾ ഒരുപാട് പുറത്തെത്തിയിരുന്നു.  

Your Rating: