Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസ് പാട്ടും പാടി അഞ്ജുവും നജീമും

anju-najim

താരകങ്ങൾ പൂത്തിറങ്ങുന്ന ക്രിസ്മസ് രാവുകളെ കാത്തിരിക്കുകയാണല്ലോ നമ്മൾ. ഇനിയെത്ര നാളുണ്ട് ക്രിസ്മസിന് എന്ന് എണ്ണിക്കൊണ്ട്. അങ്ങനെയുള്ള രസകരമായ നിമിഷങ്ങളിൽ വെറുതെയിരുന്ന് മൂളാൻ കുറച്ച് പാട്ടുകളും കൂടി കൂട്ടിനു വേണ്ടി. നജീം അർഷദും അഞ്ജു ജോസഫും പാടിയ ഈ ക്രിസ്മസ് പാട്ട് നിങ്ങൾക്കു കൂട്ടാകും. ക്രിസ്മസ് താരകം എന്നു പേരിട്ട പാട്ട് മനോരമ മ്യൂസിക് ആണു പുറത്തിറക്കിയത്.

ജോയ്സ് സാമുവേലിന്റേതാണു സംഗീത സംവിധാനവും എഴുത്തും. ക്രിസ്മസ് താരകം എന്നു പേരിട്ട ആൽബത്തിലെ ഗാനമാണിത്. പ്രസരിപ്പാർന്ന സ്വരത്തിൽ ആവേശത്തോടെയാണ് ഇരുവരും ഗാനം ആലപിച്ചിരിക്കുന്നത്. നമ്മെക്കൊണ്ടു താളം പിടിപ്പിക്കുന്ന സംഗീതവും. മൂന്നു ദിവസം മുൻപ് യുട്യൂബിലെത്തിയ ഗാനം മികച്ച പ്രേക്ഷക പ്രതികരണവും നേടി.