Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്കിനോടു ചേർത്തുവച്ച കൂട്ടുകാരൻ: വിഡിയോ കാണാം

Awakening-soul

അപ്രതീക്ഷിതമായി ജീവിതത്തിൽ ഒറ്റയ്ക്കായി പോകും ചിലർ. നിരാശയിലേക്കും വിരസതയിലേക്കും മനസ് അലിഞ്ഞു പോകും അന്നേരം. ആ നിമിഷത്തിലായിരിക്കും ചിലപ്പോൾ ദൈവത്തോടു ചേർന്നിരിക്കുന്നത് എത്രമാത്രം മനോഹരമാണെന്നു തിരിച്ചറിയുക. ആ സത്യത്തെ കുറിച്ചുള്ളതാണീ പാട്ട്. 

ഭൗതികമായ ബന്ധങ്ങൾക്കും ബന്ധനങ്ങൾക്കും അപ്പുറത്തേക്കു ദൈവത്തോടു ചേർന്നു നിന്നു നീങ്ങിയാൽ മനുഷ്യൻ എത്രമാത്രം സന്തുഷ്ടനാകും എന്നു പറയുന്നു ഈ പാട്ടും അതിനൊപ്പമുള്ള ദൃശ്യങ്ങളും. സ്വയം അറിഞ്ഞും സ്നേഹിച്ചും ജീവിതത്തെ സമീപിച്ചാൽ എന്തിനെയും നേരിടാനും എപ്പോഴും സന്തുഷ്ടമായി ഇരിക്കുവാനും സാധിക്കുമെന്ന ആശയമാണ് മ്യൂസികൽ വിഡിയോ പങ്കുവയ്ക്കുന്നത്. 

യേശുനാഥനെ വിളിച്ചു കൊണ്ടുള്ളതാണു വരികൾ. എഴുതിയതും സംഗീതം നൽകിയതും വിനീത് റാം ആണ്. ഇഷാൻ ദേവിന്റേതാണു മനസു തൊടുന്ന ആലാപനം. വിഡിയോ സംവിധാനം ചെയ്ത്ത ജിതിൻ ജോൺ പൂക്കായ്. നിഖിൽ എസ് പ്രവീൺ ആണു ഛായാഗ്രഹണം. റെജിമോൻ കെ, ടോം ആന്റണി, വിനീത് റാം എന്നിവർ ചേർന്നാണ് വിഡിയോ നിർമ്മിച്ചത്. എന്റെ നെഞ്ചിനിടിപ്പൂ യേശു എന്നു തുടങ്ങുന്ന ഗാനം ക്രിസ്മസിനോടനുബന്ധിച്ചാണു പുറത്തിറങ്ങിയത്.