Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജുക്കുട്ടന്റെ ക്രിസ്മസ് ഗാനം; കൂട്ടിന് അജുവും ധ്യാനും

dhyan-aju-adi-kapyare-koottamani

ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ കുഞ്ഞിരാമായണം കൂട്ടുകെട്ടിൽ യുവതാരങ്ങൾ അണിനിരക്കുന്ന ചിത്രം അടി കപ്യാരേ കൂട്ടമണി തിയറ്ററുകളിൽ എത്തുകയാണ്. തിയറ്ററുകളിൽ പൊട്ടിച്ചിരിയുടെ മണിമുഴക്കാൻ അജുവും ധ്യാനും നീരജും ബിജുക്കുട്ടനും കപ്യാർക്കൊപ്പമുണ്ട്.

ഇപ്പോഴിതാ അടി കപ്യാരേ കൂട്ടമണി ടീമിൽ നിന്നും ഒരടിപൊളി ക്രിസ്മസ് ഗാനവും. ബിജുക്കുട്ടനാണ് ഗായകൻ, കൂട്ടിന് അജുവും ധ്യാനും. ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോൺ വർഗീസ് ഒരുക്കുന്ന ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ആൺകുട്ടികളുടെ ഹോസ്റ്റലിൽ അകപ്പെട്ട് പോകുന്ന ഒരു പെൺകുട്ടിയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ് നിര്‍മാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.