Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്ത് ലക്ഷം കണ്ട ദുൽഖറിന്റെ ചുന്ദരിപ്പെണ്ണേ...

Dulquer Salman

ദുൽഖർ സൽമാൻ ഗായകനായപ്പോഴെല്ലാം നമ്മളത് ആഘോഷത്തോടെ കേട്ടാസ്വദിച്ചിട്ടുണ്ട്. പക്ഷേ ഇതാദ്യമായാണ് ദുൽഖറിന്റെ പാട്ടിന് ഇത്രയധികം പ്രേക്ഷക സ്വീകാര്യത കിട്ടുന്നത്. ചാർലിയെന്ന ചിത്രത്തിൽ ദുൽഖർ പാടിയ ചുന്ദരിപ്പെണ്ണേയെന്ന പാട്ട് യുട്യൂബിൽ ഇതിനോടകം നേടിയത് പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ്. കഴിഞ്ഞ മാസം 24നാണ് ദുൽഖറിന്റെ പാട്ട് യുട്യൂബിലെത്തിയത്. ഒരു മാസമെത്തും മുൻപേയാണ് പാട്ട് കാണാനായി കേൾക്കാനായി പത്ത് ലക്ഷം യുട്യൂബിലെത്തിയത്. വരികളുടെ ലാളിത്യവും ഉള്ളം തുറന്ന് പാടുന്ന ദുൽഖർ സൽമാനും മേക്കിങ് വീഡിയോയെ രസകരമാക്കി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വലിയ നിരയും മേക്കിങ് വീഡിയോയിലുണ്ട്.

ഗോപീ സുന്ദറിന്റേതാണ് ഈണം. ഓർക്കസ്ട്രയിൽ വിഭിന്നതകളുടെ ശബ്ദംകൊണ്ട് വിസ്മയിപ്പിക്കുന്ന ഗോപീ സുന്ദർ ശൈലി തന്നെയാണ് പാട്ടിനിത്രയും സുന്ദരമാക്കിയത്. പിന്നെ സംഭാഷണങ്ങളെ കവിതയിലേക്കും പിന്നെ അവിടെ നിന്ന് ഗോപീ സുന്ദറിന്റെ സ്വരക്കൂട്ടിനുള്ളിലേക്കും മനോഹരമായി തന്റെ കവിമനസിനെ നയിച്ച് പാട്ടെഴുതിയ സന്തോഷ് വർമയും. കാമറകൊണ്ട് ചിത്രം വരക്കുന്ന ജോമോൻ റ്റി ജോണിന്റെ ഛായാഗ്രഹണ ഭംഗി നിറഞ്ഞ ദൃശ്യങ്ങൾ ഇഴ ചേർന്നു വന്നത് മറ്റൊരു ഘടകം. മിഥുൻ ആനന്ദ്, കൃഷ്ണ ലാൽ, മഖ്ബൂൽ മൻസൂർ, പിന്നെ സംഗീത സംവിധായകനും ചേർന്നാണ് പിന്നണിയിൽ പാടിയത്. ചാർലിയിലെ എല്ലാ പാട്ടുകളും കാതുകളെ കീഴടക്കുന്ന ഈണങ്ങളുമായാണെത്തിയത്. ചിത്രത്തിലെ എട്ട് പാട്ടുകളും ഒന്നിനോടൊന്ന് സുന്ദരം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ഉണ്ണി ആർൻറേതാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.