Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായികമാരുടെ പേരുകൾ ചേർത്തുവച്ചൊരു പാട്ട്

oru-malayalam-colour-padam

രസകരമായ വരികളിലൂടെയാണ് ചില പാട്ടുകള്‍ നമ്മുടെ ശ്രദ്ധ നേടുന്നത്. ഒരു മലയാളം കളർപടം എന്ന ചിത്രമെത്തുന്നത് അത്തരമൊരു ഗാനവുമായാണ്. മലയാളത്തിലെ നായികമാരുടെ പേരും സിനിമകളും ചേർത്തുവച്ചെഴുതിയ വരികളുള്ള പാട്ടിന്റെ ടീസർ പുറത്തുവന്നു. കാവ്യാമാധവനും ആറാംതമ്പുരാനിലെ മഞ്ജുവാര്യറും സംവൃതയും പാർവ്വതിയും തുടങ്ങി സായി പല്ലവിയും മഞ്ജിമയും സംവൃതയും വരെ പാട്ടിലുണ്ട്. 

അജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുരളീധരൻ പട്ടനൂർ ആണ് വരികളെഴുതിയത്. മിഥുൻ ഈശ്വർ സംഗീതമിട്ട് നിത്യാ ബാലഗോപാലിനൊപ്പം ആലപിച്ച ഗാനമാണിത്. മനു ഭദ്രൻ, ജോസ്, അഞ്ജലി, മുരുകൻ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്. ബീമാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു എസ് സാഹിബ് ആണ് ചിത്രം നിർമിക്കുന്നത്. 

Your Rating: