Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകര്‍ ചോദിക്കുന്നു, റഹ്മാന്‍ എവിടെ ആ പാട്ട്

ar-rahman

മണിരത്‌നം ചിത്രത്തിലെ ഏ ആര്‍ റഹ്മാന്‍ ഗാനങ്ങള്‍ കേള്‍ക്കാനും അതിനായി കാത്തിരിക്കാനും ഒരു പ്രത്യേക സുഖമാണ്. റോജയില്‍ തുടങ്ങിയ മണിരത്‌നം-ഏ ആര്‍ റഹ്മാന്‍ കൂട്ടുകെട്ട് ഇരുപത്തിയഞ്ചാം വര്‍ഷത്തിലെത്തുമ്പോള്‍ കാട്രു വെളിയിടൈ എന്ന ചിത്രമാണു പുറത്തുവരുന്നത്. കാട്രു വെളിയിടൈ എന്ന പേരു പോലെ സംഗീതവും തേന്‍പൊഴിയും തമിഴ് കവിതകളും ചേര്‍ന്ന കുറേ പാട്ടുകളാണ് കേള്‍വിക്കാരന്‌റെ ലോകം കാത്തിരിക്കുന്നത്. പാട്ടിന്‌റെ ആദ്യ ടീസര്‍ പുറത്തെത്തിയപ്പോള്‍ തന്നെയത് എത്രകേട്ടാലും മതിവാരത്തൊരു ചെറിയ സംഗീതകണമായി മനസുകളോടു ചേര്‍ന്നു. ടീസര്‍ അവസാനിച്ചതു തന്നെ ചിത്രത്തിലെ ആദ്യ സിംഗിളിന്‌റെ റിലീസ് തീയതിയും കാണിച്ചുകൊണ്ടായിരുന്നു. പക്ഷേ ആ ദിനത്തില്‍ വന്നെത്തിയത് മറ്റൊന്നും. ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ് ആ പാട്ടിനായി. അഴഗിയേ എന്ന ആദ്യ ഗാനത്തിനെ കുറിച്ചു വന്ന വര്‍ത്തമാനങ്ങളില്‍ അധികവും ടീസറിലൂടെ കേട്ട ആ മനോഹര സംഗീതം എവിടെ എന്നതിനെ കുറിച്ചാണ്.

പ്രണയിനികള്‍ക്കായി ലോകം നീക്കിവച്ച, ഫെബ്രുവരി പതിനാലിന് ആദ്യ ഗാനം എത്തുമെന്നാണ് സൂചന. വാന്‍ എന്നു പേരിട്ട പാട്ടാണ് ഈ ദിനത്തില്‍ എത്തുക. ഇതു സിനിമയില്‍ നിന്നു കേട്ട ടീസറിലെ പാട്ടിന്‌റെ ഫുള്‍ വേര്‍ഷന്‍ ആയിരിക്കും എന്നാണ് തമിഴ് ലോകത്തെ പാട്ടു ചര്‍ച്ചകള്‍. വാലന്റൈന്‍സ് ഡേ സമ്മാനമായിക്കൊണ്ട്. കര്‍ക്കിയും വൈരമുത്തുവും ചേര്‍ന്നാണു സിനിമയിലേക്കുള്ള പാട്ടുകള്‍ എഴുതിയത്. 

നാവിക സേന ഉദ്യോഗസ്ഥനായി കാര്‍ത്തിയും ഡോക്ടറായി അദിതി റാവുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. കാര്‍ത്തിയുടെ തീര്‍ത്തും വേറിട്ട ലുക്കും മഞ്ഞിനോടു മുഖം ചേര്‍ത്തുവച്ച് കാറ്റിനൊപ്പം പാറിപ്പോകാനെന്ന പോലെ പ്രത്യക്ഷപ്പെട്ട അദിതി റാവുവിന്‌റെ ഭംഗിയും ഇതുപോലെ പ്രേക്ഷക മനസു കീഴടക്കി. രവി വര്‍മന്‌റേതാണു ഛായാഗ്രഹണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.