Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് കമന്റ് ബോക്സ്, നാളെ റേറ്റിംഗും: എവരേ പാട്ടിനെതിരെ സംവിധായകൻ

premam-telugu-evare

പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലെ പാട്ടായ എവരേ പാട്ടിനെ വിമര്‍ശിച്ച് സംവിധായകൻ അശ്വിൻ ശരവണനും. ഇപ്പോൾ കമന്റ് ബോക്സ് വേണ്ടെന്നു വച്ചിരിക്കുന്നു. ഇനി ചിത്രമിറങ്ങുമ്പോൾ റേറ്റിംഗുകൾക്ക് തടയിടും. എല്ലാം നിഷേധിക്കൂ എന്നാണ് അശ്വിൻ ശരവണൻ ഫേസ്ബുക്ക് സ്റ്റാറ്റസിൽ പറയുന്നത്. യുട്യൂബില്‍ നേരിട്ട വിമർശനങ്ങളെ തുടർന്ന് കമന്റ് ബോക്സ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വേണ്ടെന്നു വച്ചതിന്റെ പശ്ചാത്തലത്തിലാണു അശ്വിന്റെ മറുപടി. 

അക്കിനേനി നാഗചൈതന്യയും ശ്രുതിഹാസനും അഭിനയിച്ച പാട്ടിനു മേൽ പരിഹാസ വർഷമാണ്. പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ദൃശ്യങ്ങള്‍ക്ക് അതു നേടുവാനായില്ല. യുട്യൂബിൽ പാട്ടെത്തിയതിനു പിന്നാലെ ഓൺലൈൻ സൈറ്റുകളിൽ ട്രോളുകളുടെ വലിയ നിരയായിരുന്നു. 

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ വമ്പൻ ഹിറ്റ് ആയ ചിത്രമായിരുന്നു പ്രേമം. നിവിൻ പോളി ജോർജ് ആയും സായി പല്ലവി മലർ ആയുമെത്തിയ ചിത്രത്തിലെ പ്രണയവും പാട്ടും കഥയും എല്ലാം അത്രയേറെ ഹൃദ്യമായിരുന്നു. പ്രത്യേകതിച്ച് മലരേ എന്ന ഗാനം. അതിലെ പശ്ചാത്തല ദൃശ്യങ്ങളും നിവിൻ പോളിയുടെയും സായി പല്ലവിയുടെയും സ്വാഭാവിക അഭിനയവും ചേർന്ന കാഴ്ചഭംഗി തെലുങ്കിൽ ആവർത്തിച്ചില്ല. ചന്തൂ മൊണ്ടേട്ടിയാണ് തെലുങ്ക് പതിപ്പിന്റെ സംവിധായകന്‍. 

Your Rating: