Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലേർ മെഹന്തി യുഎൻഒഡിസിയുടെ ബ്രാൻഡ് അമ്പാസിഡർ

Daler

പഞ്ചാബി പോപ്പ് താരം ദലേർ മെഹന്തി യുണേറ്റഡ് നേഷൻസ് ഓഫീസ് ഓഫ് ഡ്രഗ്സ് ആന്റ് ക്രൈമിന്റെ ബ്രാൻഡ് അമ്പാസിഡറായി തിരഞ്ഞെടുത്തു. യുഎൻഒഡിസിയുടെ ഇന്ത്യൻ ബ്രാൻഡ് അമ്പാസിഡറായാണ് മെഹന്തിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഓഫീസ് ഫോർ ഡ്രഗ് കൺട്രോൾ ആന്റ് ക്രൈം പ്രിവെൻഷനേയും യുണേറ്റഡ് നേഷൻ ഇൻർനാഷണൽ ഡ്രഗ് കൺട്രോൾ പ്രൊഗ്രാമിനേയും ക്രൈം പ്രിവൻഷൻ ആ്ന്റ് ക്രിമിനൽ ജസ്റ്റിസ് ഡിവിഷനെയും ലയിപ്പിച്ചുകൊണ്ട് 1997 ൽ ആരംഭിച്ച സംഘടനയാണ് യുഎൻഒഡിസി.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്ന സംഘടന, ലഹരി, എയ്ഡ്സ്, മനുഷ്യക്കടത്ത്, എന്നിവയ്ക്കെതിരെയാണ് പോരാടുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി, ഹോളിവുഡ് അഭിനേതാക്കളായ നിക്കോളാസ് കേജ്, മരിയ സോർവിനോ തുടങ്ങിയവർ യുണേറ്റഡ് നേഷൻസ് ഓഫീസ് ഓഫ് ഡ്രഗ്സ് ആന്റ് ക്രൈമിന്റെ അമ്പാസിഡർമാരായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പഞ്ചാബി പോപ്പ് രംഗത്തെ പ്രമുഖനായ താരമാണ് ദലേർ മെഹന്തി. സ്റ്റൈജ് പെർഫോമൻസുകളിലൂടെ താരമായി വളർന്ന മെഹന്തിയുടെ ആദ്യ ആൽബം പുറത്തിറങ്ങുന്നത് 90 കളിലാണ്. ബോലോ താ രാ രാ എന്ന ആദ്യ ആൽബം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. ആദ്യ ആൽബത്തിന്റെ 20 ലക്ഷം കോപ്പികളാണ് ലോകത്താകേമാനം വിറ്റിട്ടുള്ളത്. പിന്നീടിങ്ങോട് ബോളീവുഡ് സിനിമാ ലോകത്തിനും പഞ്ചാബി പോപ്പ് ലോകത്തിനും നിരവധി ഹിറ്റ് ഗാനങ്ങൾ മെഹന്തി സമ്മാനിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.