Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുൽത്താൻ പാട്ടിനൊപ്പം ചുവടുവയ്ക്കൂ, സമ്മാനം നേടൂ!

contest-image

സൽമാന്‍ സുൽത്താനായ ചിത്രം ‘സുൽത്താൻ’ കണ്ടുവല്ലോ അല്ലേ? ഗുസ്തിക്കാരന്റെ കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷക മനസ്സുകളും തിയറ്ററുകളും കീഴടക്കി കുതിപ്പു തുടരുകയാണ്. ചിത്രത്തിന്റെ കഥയും അവതരണവും പോലെ ഏറെ ശ്രദ്ധ നേടിയിരുന്നു ഗാനങ്ങളും. ഇക്കൂട്ടത്തിലെ ‘ബേബി കൊ ബേസ് പസന്ദ്’ എന്ന പാട്ടിന്റെ വിഡിയോയിലെ സൽമാന്റെ നൃത്തച്ചുവടുകൾ ഏറെ ശ്രദ്ധേയമായിരുന്നു. നിങ്ങള്‍ ഒരു വട്ടമെങ്കിലും ആ പാട്ടിനൊപ്പം ചുവടു വച്ചിട്ടുണ്ടാകുമല്ലോ അല്ലേ? എങ്കില്‍ അതൊന്നു കൂടി ചെയ്ത് വിഡിയോയാക്കി ഞങ്ങൾ‌ക്ക് അയച്ചു തരൂ. ആകർഷകമായ സമ്മാനങ്ങളും നേടൂ. ഒറ്റയ്ക്കോ മൂന്നു പേരടങ്ങുന്ന സംഘമായോ നിങ്ങൾക്കു ഡാൻസ് ചെയ്യാം. സൽമാൻ ചെയ്ത അതേ ചുവടുകൾ അനുകരിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ആശയത്തിനനുസരിച്ചു പുതിയ നൃത്തം ചെയ്യുകയോ ആവാം. മൊബൈൽ ക്യാമറയിലോ വിഡിയോ ക്യാമറയിലോ ചിത്രീകരിച്ച ദൃശ്യങ്ങൾക്കു കുറഞ്ഞതു മൂന്നു മിനിറ്റ് ദൈർഘ്യം വേണം. രസകരമായ വിഡിയോ ആണെങ്കിൽ മനോരമ ഓൺലൈനിന്റെ  സമ്മാനങ്ങൾ നിങ്ങളെത്തേടി വരും. 

മത്സരത്തിൽ പങ്കെടുക്കാം ഇപ്പോൾ തന്നെ; ഇവിടെ ക്ലിക് ചെയ്യുക

Your Rating: