Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാഗ്വറിൽ ഗ്ലാമർ വേഷവുമായി ദീപ്തി സതി

deepthi-sati-in-telugu

നിഖിൽ കുമാറിനൊപ്പം പ്രണയാർദ്രയായി ദീപ്തി സതി അഭിനയിക്കുന്ന ഗാനം മാമാ സീതയുടെ ട്രെയിലർ പുറത്തിറങ്ങി. ജാഗ്വർ എന്ന ചിത്രത്തിലേതാണീ പാട്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീ-നയിലൂടെ മലയാളത്തിൽ തരംഗമായ താരമാണു ദീപ്തി. ജാഗ്വറിലൂടെ ദീപ്തി സതി കന്നഡയിലും അത് ആവർത്തിക്കുന്നു. ഗ്ലാമർ വേഷത്തിൽ സുന്ദരിയാണു താരം. നിഖിലിന്റെയും ആദ്യ ചിത്രമാണിത്. 

തീർത്തും വ്യത്യസ്തമായ ലുക്കും കഥാപാത്രവുമായിരുന്നു നീനയിൽ ദീപ്തി സതി അവതരിപ്പിച്ചത്. അതിനു േശഷം മലയാളത്തിൽ വേറെ സിനിമകളൊന്നും നടി ചെയ്തതുമില്ല. ജാഗ്വറിലെ വേഷവും മികവുറ്റതാണെന്നാണു റിപ്പോർട്ടുകൾ. ലിപ്‍ലോക് രംഗമടക്കം ചിത്രത്തിലെ ദീപ്തി സതി വിശേഷങ്ങൾ ഇതിനോടകം സിനിമാ ലോകത്ത് ചർച്ചയായി കഴിഞ്ഞു. രാം-ലക്ഷ്മണൻ സംഘം ചിട്ടപ്പെടുത്തിയ ചുവടുകളെ ദീപ്തി മനോഹരമായി അവതരിപ്പിക്കുന്നുമുണ്ട് പാട്ടിൽ. 

എസ്.തമൻ ആണു ചിത്രത്തിലെ പാട്ടുകൾക്ക് ഈണമിട്ടത്. ചേതൻ കുമാറിന്റെ ഈ വരികൾ കാർത്തികും മേഘയുമാണ് ആലപിച്ചിരിക്കുന്നത്. മഹാദേവയാണു കന്നഡയിലും തെലുങ്കിലും റിലീസിനെത്തുന്ന സിനിമയുടെ സംവിധായകൻ. നായകൻ നിഖിലിന്റെ പിതാവ് എച്ച്.ഡി കുമാരസ്വാമിയാണു ചിത്രം നിർമ്മിക്കുന്നതും. മനോജ് പരമഹംസയാണു ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ബ്രഹ്മാനന്ദം, ജഗപതി ബാബു, സാഥു കോകില, കവിതാ രഥേശ്യാം തുടങ്ങിയവരാണു സിനിമയിൽ വേഷമിടുന്നത്. 

Your Rating: