Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരിയുടെ സംഗീതം 25ന്

Dhanush's Maari audio on may 25

ധനുഷ് നായകനായി എത്തുന്ന ചിത്രം മാരിയുടെ സംഗീതം ഈ മാസം 25 ന് പുറത്തിറങ്ങും. ചിത്രത്തിന്റെ നിർമ്മാതാവായ രാധിക ശരത്കുമാറാണ് 25 ന് സംഗീതം പുറത്തിറങ്ങുന്ന വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ അടിപൊളി ഗാനത്തിനായി ആരാധകരോട് കാത്തിരിക്കാനും രാധിക ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴകത്തെ യുവ സംഗീതസംവിധയാകൻ അനിരുദ്ധ് രവിചന്ദ്രരരാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.

മാരി എന്ന ചിത്രത്തിലൂടെ പ്രശസ്ത ഗായകൻ വിജയ് യേശുദാസ് നടനായി തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. തന്റെ ആദ്യ തമിഴ് ചിത്രത്തിൽ ഒരു പോലീസ് കഥാപാത്രമാണ്് അവതരിപ്പിക്കുന്നതെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.

വായ് മൂടി പേശുവോം എന്ന ചിത്രത്തിന് ശേഷം ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരി. ധനുഷിനെയും വിജയ് യേശുദാസിനേയും കൂടാതെ കാജൽ അഗർവാൾ, റോബോ ശങ്കർ, കാളി വെങ്കട്ട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബാലാജി മോഹൻ തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രമാണ് മാരി. വണ്ടർബാർ ഫിലിംസ് മാജിക്ക് ഫ്രെംയിസ് എന്നിവയുടെ ബാനറിൽ ആർ ശരത്കുമാർ, രാധിക ശരത്കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ഈ വർഷം അവസാനം തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.