Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രില്ലടിപ്പിച്ച് ഷാരുഖിന്റെ പാട്ട്

dhingana-raees

ഷാരുഖ് ഖാൻ മദ്യ രാജാവായി വേഷമിടുന്ന ചിത്രം ബോക്സ് ഓഫിസിൽ തകർപ്പൻ മത്സരം സൃഷ്ടിച്ചുകൊണ്ട് വരാനൊരുങ്ങുകയാണ്. ഷാരുഖ് ഇന്നേവരെ അഭിനയിച്ച ആക്ഷൻ ഹീറോ ചിത്രങ്ങളിൽ ഏറ്റവും മികച്ചതാണ് റയീസ് എന്നാണ് ആദ്യ സൂചന. എന്തായാലും റയീസിൽ നിന്നു പുറത്തുവന്ന ഗാനം ഇന്ത്യയെ ഒന്നാകെ ത്രില്ലടിപ്പിക്കുകയാണ്. പാട്ടിന്റെ ഈണം മനസിൽ നിറയ്ക്കുന്നത് അപാര‌മായ ഊർജ്ജമാണ്. എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു പോകും ഈ പാട്ടു കേട്ടാല്‍. മൈക്കാ സിങ് ആണു ഈ പാട്ടിനു ചടുലമായ സ്വരമായത്. 

ധിങ്കാന എന്ന പാട്ടിൽ നമ്മെ ത്രില്ലടിപ്പിക്കുകയാണ് ഷാരുഖ്. സിനിമയിലേക്കു പ്രേക്ഷകന്റെ ശ്രദ്ധ ഏറും ഈ പാട്ടു കേട്ടു കഴിയുമ്പോൾ എന്ന് ഉറപ്പാണ്. മയൂർ പുരിയുടെ വരികൾക്ക് അഹീർ ആണ് ഈ ആവേശ ഈണം പകർന്നത്. രാഹുൽ ധോലാക്യ സംവിധാനം ചെയ്യുന്ന ചിച്രം റിതേഷ് സിധ്വാനി, ഗൗരി ഖാൻ, ഫർഹാൻ അക്തർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മലയാളിയായ കെ.യു മോഹനനാണ് ഛായാഗ്രഹണം. ചിത്രം നാളെ റിലീസിനെത്തും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.