Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേട്ടൻ പാടിയ പാട്ടിൽ കിടിലൻ ലുക്കിൽ ധ്യാൻ

dhyan-aju

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒരേ മുഖം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പഴയകാലത്തെ കോളെജ് കുമാരനായി കിടിലം ലുക്കിലാണ് ധ്യാന്‍. സഹോദരൻ വിനീത് ശ്രീനിവാസനാണു പാട്ടു പാടിയത്.  ബിജിബാലിന്റേതാണു സംഗീതം. റഫീഖ് അഹമ്മദാണു പാട്ടെഴുതിയത്. നവാഗതനായ സജിത് ജഗന്നാഥൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

രസികനായ കൂട്ടുകാരനായി അജു വർഗീസും ധ്യാനിനൊപ്പമുണ്ട്. കുഞ്ഞി രാമായണത്തിനു ശേഷം ധ്യാനും അജുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രയാഗ മാർട്ടിനാണു നായിക, അഭിരാമി, ഗായത്രി സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്. ഈ മാസം 11ന് ചിത്രം പുറത്തിറങ്ങും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.