Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ് ഗാനവുമായി മൗറീഷ്യസ് ഗായിക

തമിഴ് ഗാനവുമായി എത്തിയിരിക്കുകയാണ് തമിഴ് വേരുകളുള്ള മൗറീഷ്യസ് ഗായിക വാനു സി പിള്ളൈ. വാനു പിള്ളൈയും ബാൻഡായ ഡോഡോ ക്രൂവും ചേർന്നാണ് യെൻങോ എൻ മനം എന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. പറക്കിറേൻ എന്ന ആൽബത്തിലെയാണ് യെൻങോ എൻമനം എന്ന ഗാനം.

Yengo Yen Manam...

തമിഴിലെ പ്രശസ്ത ഗാന രചയിതാവ് ലോറൻസ് രാമുവാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അവിയൽ ബാന്റിലെ അംഗം റെക്‌സ് വിജയൻ ഗാനം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. വാനു സി പിള്ളൈ, ജോ ജോൺസൺ, ബാബു വിവേക്, അരുൺ ദത്ത്, ഫഹദ് നജീബ്, രോഹിത്ത് എൽ ടി, അരുൺ കുമാർ, ബാലു തുടങ്ങിയവർ ചേർന്ന് സ്ഥാപിച്ച ബാൻഡാണ് ഡോഡോ ക്രൂ. മൗറീഷ്യസിലെ പ്രമുഖ ഗായികയും അവതാരിക വാനു നേരത്തെ രുക്മിണി രമണിയുമായി സഹകരിച്ച് അമാൻ അരുൾ എന്ന പേരിൽ തമിഴ് ഭക്തിഗാനം പുറത്തിറക്കിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.