Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാമിന്റെ കുട്ടിക്കാലം പാടി കുഞ്ഞു ശ്രേയ

apj-abdul-kalam

ഇന്ത്യയുടെ ആത്മാവിലേക്ക് അഗ്നിച്ചിറകുകളുമായി പറന്നിറങ്ങിയാള്‍. മിസൈൽ മാനെന്നും, പീപ്പിൾസ് പ്രസിഡന്റെന്നും കാലം വിളിച്ച മഹാൻ, ഡോ എപിജെ അബ്ദുൽ കലാമിന്റെ കുട്ടിക്കാലത്തെക്കുറിച്ചൊരു ഗാനമെത്തുന്നു. ശ്രേയാ ജയദീപിന്റേതാണ് ആലാപനം. പാട്ടിന്റെ ടീസറാണ് പുറത്തിറങ്ങിയത്.

കലാമിന്റെ ആത്മകഥയായ അഗ്നിച്ചിറകുകളെ അരങ്ങിൽ അവതരിപ്പിക്കുന്ന  നാടകത്തിലേതാണീ ഗാനം.  രാമേശ്വരത്തെ കലാമിന്റെ ബാല്യകാലത്തെ കുറിച്ചാണ് പാട്ടു പാടുന്നത്. ശ്രേയ പാടുന്ന ആദ്യ തമിഴ് പാട്ടുകൂടിയാണിത്. സജിതാ മൊയ്തീന്റെ വരികൾക്ക് നന്ദു കർത്തയുടേതാണ് ഈണം. ബോധി സൈലന്റ് സ്കേപ് ആണ് പാട്ടു പുറത്തിറക്കുന്നത്. സതീഷ്.കെ.സതീഷ് ആണു നാടകമെഴുതുന്നതും സംവിധാനം ചെയ്യുന്നതും.