Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളി ചിത്രത്തിലെ 'ദുബായ്' പാട്ട് സുന്ദരം

jacobinte-swargarajyam

പുലരി വെയിലിനാൽ ചിറകു തുന്നിടും

ഉദയസൂര്യനും ചിരി പകർന്നിതാ...

പണ്ടു കേട്ടൊരാ വീര കഥയിലെ

സ്വപ്ന ഭൂമിയോ സ്വര്‍ഗ രാജ്യമോ?

സ്വപ്നങ്ങളുടെ നാടിനെ കുറിച്ചുള്ള ഈ വരികള്‍ ജേക്കബിന്റെ സ്വർഗരാജ്യമെന്ന ചിത്രത്തിലേതാണ്. നാട് ഏതാണെന്ന് മനസിലായോ? ദുബായ് തന്നെ. മലയാളികൾ ഏറ്റവുമധികമുള്ള ദുബായ് എന്ന നാടിന്റെ ഭംഗിയെ കുറിച്ചുള്ള വരികള്‍ നമ്മുടെ ഗ്രാമം പോലെ സുന്ദരം.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിലെ സിംഗിൾ സോങ് ശ്രദ്ധ നേടുകയാണ്. മനു മഞ്ജിതിന്റേതാണ് വരികൾ ഈണം ഷാൻ റഹ്മാന്‍റേതും. പാട്ടിന്റെ വരികളുള്ള വിഡിയോയാണ് പുറത്തുവന്നത്. അതിനു തന്നെ യുട്യൂബിൽ നല്ല പ്രേക്ഷക ശ്രദ്ധ കിട്ടി.

നമുക്ക് എന്താണോ ദുബായിയെ കുറിച്ചോർക്കുമ്പോൾ മനസില്‍ വരുന്നത് അത് കുറിക്കുകയാണ് ചെയ്തത്. ദുബായിലെ തണുപ്പുകാലത്തെ കുറിച്ചെഴുതാനായിരുന്നു സംവിധായകന്റെ ആവശ്യം. ഇതു രണ്ടും മനസിൽ കണ്ടാണ് വരികളെഴുതിയത്. മനു മഞ്ജിത് മനോരമ ഓൺലൈനോട് പറഞ്ഞു. വിനീത് ശ്രീനിവാസൻ, സുചിത് സുരേശൻ, ലിയ വർഗീസ് എന്നിവർ ചേർന്നാണ് ആലപിച്ചത്.

രഞ്ജി പണിക്കർ, ശ്രീനാഥ് ഭാസി, സായ് കുമാർ, അജു വർഗീസ്, റെബാ ജോൺ, റ്റി ജി രവി, ലക്ഷ്മി രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോൻ റ്റി ജോൺ ആണ് ഛായാഗ്രഹണം. നോബിൾ ബാബു തോമസ് ആണ് നിർമാണം. ചിത്രം ഈ മാസം പതിനെട്ടിന് റിലീസിനെത്തും.

Your Rating: