Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിൽ കണ്ണിൽ: സിഐഎയിലെ പാട്ടിന്റെ ലിറികൽ വിഡിയോ മനോഹരം

kannin-nin-cia-song

ദുൽക്കർ സൽമാൻ നായകനാകുന്ന കോമ്രേഡ്സ് ഇൻ അമേരിക്ക(സിഐഎ)യിലെ ഒരു ഗാനത്തിന്റെ ലിറികൽ വി‍ഡിയോ പുറത്തിറങ്ങി. കണ്ണിൽ കണ്ണിൽ എന്ന ഗാനമാണു പുറത്തുവന്നത്. ഗാനത്തിന്റെ ടീസർ വലിയ ജനശ്രദ്ധ നേടിയിരുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് ഈണമിട്ടത്. ഹരിചരണും സയനോര ഫിലിപ്പും ചേർന്നാണീ പ്രണയ ഗാനം പാടിയത്. 

ദുൽക്കറിന്റെയും നായിക കാർത്തിക മുരളീധരന്റെയും മനോഹരമായ ദൃശ്യങ്ങൾക്കൊപ്പം പാട്ടിന്റെ മലയാളം വരികളും എഴുതിക്കാണിക്കുന്ന വിഡിയോ കാണാൻ ഏറെ ഭംഗിയുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഷിബിൻ ഫ്രാൻസിസ് ആണ് എഴുതിയത്. അൻവർ റഷീദും അമൽ നീരദും ചേർന്നാണു നിർമ്മാണം.