Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുന്ദരി പെണ്ണേ പാടി ദുൽക്കർ; ആവേശത്തിൽ ആരാധകര്‍

dulquer-chundari-penne

ചുന്ദരി പെണ്ണേ എന്ന ഗാനം പാടി ദുൽക്കർ സൽമാൻ വീണ്ടും പൊതുവേദിയിൽ. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ വേളയിലായിരുന്നു സംഭവം. വൻ ജനക്കൂട്ടമാണു ചടങ്ങിനെത്തിയത്. അവരെയെല്ലാം ആവേശത്തിലാഴ്ത്തി അതിമനോഹരമായാണു ദുൽഖർ പാടിയത്. ഈ വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ദുല്‍ക്കറിനു മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചിത്രമായ ചാർളിയിലെ ഗാനമാണിത്. സിനിമയിൽ ഏറ്റവും ശ്രദ്ധ നേടിയ പാട്ടും ഇതുതന്നെയായിരുന്നു. സന്തോഷ് വര്‍മയുടെ വരികൾക്കു ഗോപീ സുന്ദറാണ് ഈണമിട്ടത്. ദുൽക്കർ തന്നെയാണീ പാട്ടു പാടിയതും. ദുൽക്കർ ഈ ഗാനം പാടുന്നതിന്റെ സ്റ്റുഡിയോ ദൃശ്യങ്ങളടങ്ങിയ വിഡിയോ ഇതുവരെ 61 ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്. 

Your Rating: