Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലിക്കു വേണ്ടി ദുൽഖർ പാടുന്നു

dulquer-at-recording ദുൽഖറും ഗോപീ സുന്ദറും റെക്കോർഡിങിനിടെ. ഗോപീ സുന്ദർ ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രം

ചാർലിയെന്ന ചിത്രത്തിനായി മലയാളി കാത്തിരിക്കുകയാണ്. ട്രെയിലർ തന്നെ പ്രേക്ഷക പക്ഷം വലിയ ആരവത്തോടെയാണ് ഏറ്റെടുത്തത്. ച ചാർലിയിലെ പാട്ടുകളും ചാർലിയുടെ വേഷങ്ങളും ഇതിനോടകം ഹിറ്റാകുകയും ചെയ്തു. ആ പാട്ടുകളിലേക്കിതാ ഒരെണ്ണം കൂടി. പാടിയിരിക്കുന്നത് ദുൽഖർ തന്നെ. പ്രൊമോ സോങ് ഒന്നുമല്ല. ഫോക്കും മെലഡിയും ഒത്തുചേർന്ന അസൽപാട്ട്. ചുന്ദരിപെണ്ണേ...എന്നു തുടങ്ങുന്ന സന്ദർഭത്തിനനുസരിച്ചുള്ള പാട്ട്. സംഗീത സംവിധായകൻ ഗോപീ സുന്ദർ തന്നെയാണ് ദുൽഖറുമൊത്തുള്ള റെക്കോർ‍ഡിങ് ദൃശ്യങ്ങൾ ഫേസ്ബുക്ക് വഴി ഷെയർ ചെയ്തത്.

പാട്ടിന്റെ റെക്കോർഡിങ് പൂർത്തിയായിക്കഴിഞ്ഞു. ഓഡിയോ ലോഞ്ചിനായി ആരും കാത്തിരിക്കണ്ട. ചിത്രത്തിനൊപ്പമേ പാട്ട് എത്തുകയുള്ളൂ. ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നതിനിടയിലാണ് ദുൽഖറിലേക്ക് പാട്ടെത്തിയത്. ഒരു ഗായകന്റെ എല്ലാ ഭാവത്തോടും കൂടി ദുൽഖർ അത് പാടി. ചാര്‍ലിയിലെ മറ്റെല്ലാ പാട്ടുകളും ഹിറ്റാണ്. ഇതും പ്രേക്ഷകർക്കിഷ്ടമാകും. കാരണം ദുൽഖർ എന്ന നടൻ മാത്രമല്ല, നല്ലൊരു ഗായകനും കൂടിയാണെന്ന് തെളിയിച്ച പാട്ടാണിത്. സംഗീത സംവിധായകൻ ഗോപീ സുന്ദർ പറഞ്ഞു. എന്റെ ഈണത്തിൽ ഇത് മൂന്നാമത്തെ പാട്ടാണ് ദുൽഖർ പാടുന്നത്. എനിക്കേറെ ഇഷ്ടമായി ദുൽഖർ പാടുന്ന രീതി. ഗോപീസുന്ദർ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.