Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുന്ദരിപ്പെണ്ണേ പാടി ദുൽഖർ രസിപ്പിക്കുന്നു

Dulquer Salman

ക്രിസ്മസിന് മലയാളി കാണാന്‍ കാത്തിരുന്ന ചിത്രമാണ് ചാർലി . ദുൽഖറിന്റെയും പാർവതിയുടെയും അഭിനയത്തിനൊപ്പം മറ്റൊന്നു കൂടിയുണ്ട്. ദുൽഖറിന്റെ പാട്ട്... ചുന്ദരിപ്പെണ്ണേ എന്നു തുടങ്ങുന്ന പാട്ട് ഏറ്റവുമൊടുവിലാണെത്തിയത്. പ്രൊമോഷണൽ സോങ് ഒന്നുമല്ല. ചലച്ചിത്രത്തിന്റെ സന്ദർഭത്തിനനുസരിച്ച് രൂപപ്പെടുത്തിയ അസല്‍ പാട്ട്. ചുന്ദരി പെണ്ണേ ഓ.......കണ്ടോടി പെണ്ണേ ഓ...എന്നു തുടങ്ങുന്ന സുന്ദരിപ്പാട്ട്. ദുൽഖർ മുന്‍പും സിനിമയില് പാടിയിട്ടുണ്ട്. പക്ഷെ ഈ പാട്ടിൽ ദുൽഖർ പിന്നണി ഗായകനെ പോലെ പാടി രസിപ്പിക്കുന്നു . ഉഛസ്ഥായയില്‍ പാടുന്ന പാട്ട്.. ചങ്ക് തുറന്നു പാടുന്ന പാട്ട് അതിസുന്ദരം. കിടിലന് ലുക്കിലുള്ള പാർവതിയുടെ ദൃശ്യങ്ങളും പാട്ടിന്റെ റെക്കോര്‍ഡിങ് നിമിഷങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ മേക്കിങ് വീഡിയോ തന്നെ ഹൃദ്യം.

ചാര്‍ലിയിലെ അകലെയെന്ന പാട്ടുപോലെ ഉറക്കെ പാടുന്ന പാട്ട്. തീവ്രമായ പ്രണയത്തെ അല്പം കുസൃതിത്തരത്തോടെ പാടിയപ്പോള്‍ കേൾക്കാൻ രസമുണ്ട്. ദുല്‍ഖറിന്റെ ശബ്ദം കൂടിയാകുമ്പോള്‍ കേള്‍ക്കാൻ അൽപംകൂടി കൗതുകം. ഗോപീ സുന്ദറാണ് ചാര്‍ളിയിലെ പാട്ടുകള്‍ക്കെല്ലാം ഈണമിട്ടത്. എല്ലാ പാട്ടുകളും തീര്‍ത്തും വ്യത്യസ്തമായ സംഗീത വഴികളിലൂടെ സഞ്ചരിച്ചവയയായിരുന്നു,. എല്ലാ പാട്ടുകളും ആസ്വാദക ശ്രദ്ധ നേടുകയും ചെയ്തു. സന്തോഷ് വര്‍മയാണ് ചുന്ദരിപ്പെണ്ണേ എന്ന പാട്ടിന് ഈണമിട്ടത്. ഈണത്തിന്റെ രസക്കൂട്ടില്‍ പിടിച്ച് വരികളെഴുതാനുള്ള സന്തോഷ് വര്‍മ പ്രാഗത്ഭ്യത്തെ കുറിച്ച് പറഞ്ഞു തരുന്ന പാട്ട് ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഇന്നലെ റിലീസായ ചാർലി ആദ്യ ദിവസം തന്നെ റെക്കോർഡു കളക്ഷനാണ് നേടിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.