Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴം കഴിച്ച രീതി ശരിയായില്ല: ഗായിക അറസ്റ്റിൽ

shyma-music-video

പഴം കഴിച്ചതിന് ആരെങ്കിലും പൊലീസ് പിടിയിലാകുമോ? മോഷ്ടിച്ചാണ് കഴിച്ചതെങ്കിൽ അങ്ങനെ കരുതാം. പക്ഷേ ഇവിടെയൊരു ഗായിക പൊലീസ് പിടിയിലായത് പഴം കഴിച്ചതിനാണ്. ഈജിപ്ഷ്യൻ ഗായിക ഷൈമയാണു പൊലീസ് പിടിയിലായത്. ഷൈമയുടെ പുതിയ മ്യൂസിക് വിഡിയോയിലെ ദൃശ്യങ്ങളിൽ അവർ പഴംകഴിക്കുന്ന രീതി ലൈംഗിക ചുവയുളളതാണെന്ന് ആരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ ഹാവ് ഇഷ്യൂസ് എന്ന സംഗീത ആൽബത്തിലാണ് ഈ ദൃശ്യങ്ങളുള്ളത്. ഗായിക പാട്ടിൽ ഹോട്ട് ലുക്കിലുമായിരുന്നു. ഒരാഴ്ച മുൻപായിരുന്നു സംഭവം. ഷൈമ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. 

യുവാക്കളോട് സംസാരിക്കുന്ന മട്ടിലായിരുന്നു ഷൈമയുടെ പാട്ട്. ഈജിപ്ഷ്യൻ പൊതുസമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ തകർക്കുന്ന രീതിയിലാണ് ഷൈമയുടെ ആൽബത്തിലുള്ള ദൃശ്യങ്ങൾ. യുവാക്കളെ വഴിതെറ്റിക്കുന്ന തരത്തിലുള്ളതാണ് അത്. അവരിൽ ലൈംഗികാസക്തി വളർത്താൻ മാത്രമേ ഈ ദൃശ്യങ്ങൾ ഉപകരിക്കൂ എന്നുമാണ് ആരോപണമുയർന്നത്. ഇതേ തുടർന്നാണ് ഗായികയേയും സംഗീത വിഡിയോയുെട സംവിധായകൻ മുഹമ്മദ് ജമാലിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇത്തരമൊരു വിഡിയോ ചെയ്തതിനുളള ഉത്തരവാദിത്വം തനിക്കല്ലെന്നും, സംവിധായകൻ പറഞ്ഞിട്ടാണ് ചെയ്തതെന്നുമുള്ള നിലപാടിലാണ് ഷൈമ എന്നാണു വിവരം. 

ഇരുപത്തിയൊന്നുകാരിയായ ഷൈമയുടെ നിരവധി വിഡിയോകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതിൽ ഭൂരിപക്ഷവും മികച്ച ജനശ്രദ്ധയും നേടിയിരുന്നു. കുറ്റം തെളിഞ്ഞാൽ മൂന്നു വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഷൈമയ്ക്കു മേൽ ചുമത്തിയിരിക്കുന്നത്.