Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലിഷ് ഡ്രൈവറുടെ ഹിന്ദി പാട്ട്

english-driver

ബസിലിരുന്ന് ഒരുപാടു മുഷിഞ്ഞിരുന്നൊരു യാത്ര പോകുകയാണ് . അതിനിടയിൽ  ഒരാളൊരു പാട്ടു പാടുകയാണ്.  അതും തീരെ പ്രതീക്ഷിക്കാത്തൊരാൾ. മണിക്കൂറുകൾ നീളുന്ന ദൂരങ്ങളെ മിനുട്ടുകളാക്കി മാറ്റുവാൻ ഇതിനപ്പുറം ശക്തി മറ്റെന്തിനാണുള്ളത്. യുകെയിലെ ഒരു ബസു യാത്രക്കാർക്ക് അനുഭവിക്കാനായത് ഇക്കാര്യമാണ്. ബസിലെ ഡ്രൈവറായിരുന്നു ആ സർപ്രൈസ് വീരൻ‍. ഇംഗ്ലിഷുകാരനായ ഡ്രൈവർ പാടിയ പാട്ടോ...ഹിന്ദിയും.

രസികനാണ് ഡ്രൈവറെന്ന് ആ മുഖത്തു തന്നെയുണ്ട്. പെൺസ്വരത്തിൽ യാതൊരു ചമ്മലുമില്ലാതെയാണ് അദ്ദേഹം പാടിത്തുടങ്ങിയത്. ആദ്യമൊന്നു അമ്പരന്ന യാത്രക്കാർ പിന്നീടതിനൊപ്പം കൂടി. ഡ്രൈവർ പാടിയപ്പോൾ ബസിലുണ്ടായിരുന്ന ഗായകരായ യാത്രക്കാരിൽ ചിലരും ഒന്നുചേർന്നു. ആദ്യം കൂടെപ്പാടിത്തുടങ്ങയതൊരു നാടൻ വാദ്യോപകരണ വിദഗ്ധനാണ്. പിന്നീട് ആ താളത്തിനൊത്തൊരു ഗായികയും മൂളിത്തുടങ്ങി. മൊബൈൽ കാമറയിൽ യാത്രക്കാർ പാട്ടിന്റെ ചിത്രീകരണവും തുടങ്ങി. കാലിയോൻ കാ ചമൻ എന്ന പാട്ടാണ് ഡ്രൈവർ പാടിയത്. ഡ്രൈവിങും പാട്ടും ഒരുപോലെ ആസ്വദിച്ചു ചെയ്യുന്ന ഡ്രൈവറും അദ്ദേഹത്തിന്റെ പാട്ടും സമൂഹമാധ്യമത്തിലെ ട്രെൻഡിങ് വിഡിയോയുടെ കൂട്ടത്തിലുണ്ട്.

Your Rating: