Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വർഷത്തിനിടയിലെ ഏറ്റവും മനോഹരഗാനവും അതിന്റെ സൃഷ്ടാവും

amy-sheeran1

ഗ്രാമി ടെയ്‌ലർ സ്വിഫ്റ്റിന്റെയും കെൻഡ്രിക് ലാമറിന്റെയുമായിരുന്നു. പക്ഷേ ആ വേദിയിലേക്ക് ലോകം നോക്കിയത് ഇവരിലേക്ക് മാത്രമായിരുന്നില്ല. സോങ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഒരു ഗായകനിലേക്ക് കൂടിയായിരുന്നു. എഡ് ഷീറനിലേക്ക്.

amy-ed1

ഒരു വർഷത്തിനിടയിൽ ലോകത്തിറങ്ങിയ ഏറ്റവും നല്ല പാട്ടിന്റെ സൃഷ്ടാവിനുള്ള മനോഹരമായ ഗ്രാമഫോൺ സമ്മാനം ഏറ്റുവാങ്ങിയ ഇരുപത്തിമൂന്നുകാരനായ എഡ് ഷീറനിലേക്ക്. മ്യൂസിക് വിഡിയോയിലെ ദൃശ്യങ്ങളും സംഗീതവും പോലെ തിങ്കിങ് ഔട്ട് ലൗഡ് എന്ന പാട്ടിന് നല്ലൊരു സൗഹൃദത്തിന്റെയും കൂടി കഥ പറയാനുണ്ട്.

amy-sheeran

ഗ്രാമിയിലെ സോങ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ബിൽബോർഡിന്റെ ചാർട്ടിൽ അഞ്ഞൂറ് മില്യൺ കാഴ്ചക്കാരെ നേടിയെടുത്ത ഈ പാട്ട് പിറന്നത് അപ്രതീക്ഷിതമായാണ്. എമി വാഡ്ജ് എന്ന ബാല്യകാല സുഹൃത്തിനൊപ്പമാണ് ഷീറൻ ഈ പാട്ടെഴുതിയത്. മള്‍ട്ടിപ്ലൈ എന്ന ആൽബത്തിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് എമി ഷീറനെ കാണാനെത്തുന്നത്. തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കണം.

ഇരുവരും ചേർന്ന് മുൻപെഴുതിയ കുറേ പ്രണയ ഗീതങ്ങൾ, songs i wrote with amy എന്ന പേരിൽ ഷീറൻ പുറത്തിറക്കിയിരുന്നു. അതിലെ ഒരു പാട്ട് മൾട്ടിപ്ലൈ എന്ന ആൽബത്തില്‍ ഉൾക്കൊള്ളിക്കണമെന്നായിരുന്നു എമിയുടെ ആവശ്യം. ഷീറന് ആ ആവശ്യം അംഗീകരിച്ചില്ല. പകരം എമിക്കൊപ്പം ചേർന്ന് ഒരു പാട്ടെഴുതി. അതാണ് തിങ്കിങ് ഔട്ട് ലൗഡ്. സാമ്പത്തിക പ്രശ്നത്തിൽ നിന്ന് എമി രക്ഷപ്പെട്ടുവെന്ന് മാത്രമല്ല, സംഗീത ലോകത്ത് അവർക്ക് ഒരു സ്ഥാനം കണ്ടെത്തുവാനുമായി, പാട്ടു ലോകത്തെ ഓസ്കർ നേടാനുമായി.

തിങ്കിങ് ഔട്ട് ഓഫ് ലൗഡ് പിറന്ന കഥ മാത്രം പറഞ്ഞാൽ പോര, വിഡിയോയിലെ സംഗീതം പോലെ ദൃശ്യങ്ങളും അതീവസുന്ദരമാണ്. ചുവന്ന കർട്ടനു മുന്നിലൂടെ നിഴലായി തെളിഞ്ഞു വരുന്ന ഒരു പെണ്ണുടൽ. തൂവെള്ള ഫ്രോക്കണിഞ്ഞ സ്വർണത്തലമുടിയുള്ള പെൺകുട്ടി. ഒരുപാട് വിളക്കുകൾ മിഴിതുറക്കുന്ന ആ വലിയ മുറിക്കുള്ളിൽ ഈ പെൺകുട്ടിയോടൊപ്പമാണ് എഡ് ഷീറൻ ഈ പാട്ട് പാടിയഭിനയിക്കുന്നത്. കേട്ട കഥകളിലെ രാജകുമാരിയുടെ മട്ടുള്ള പെൺകുട്ടി. പഴയ ഇംഗ്ലിഷ് ചിത്രങ്ങളിലേതു പോലുള്ള ക്ലാസിക് രംഗപടം.

ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അന്തരീക്ഷത്തിൽ ഒഴുകി നടക്കും പോലുള്ള നൃത്തം. ഏറ്റവും ഇഷ്ടമുള്ളൊരു പുസ്തകം പോലെ സ്നേഹിക്കാൻ തോന്നുന്ന രംഗങ്ങൾ. എഡ് ഷീറൻ നിങ്ങളിത് അർഹിക്കുന്നു. ലളിതമായ സംഗീതംകൊണ്ട് ലോകത്തെയൊട്ടാകെ അതിശയിപ്പിച്ചതിന്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ലോകത്തിറങ്ങിയ ഏറ്റവും സുന്ദരമായ വിഡിയോകളുടെയും ഗീതങ്ങളുടെയും കൂട്ടത്തിൽ തിങ്കിങ് ഔട്ട് ഓഫ് ലൗഡ് ഇപ്പോഴുമുണ്ട്.

Your Rating: