Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം തവണ രമേശ് നാരായൺ, മൂന്നാം വട്ടം ബിജിബാൽ

bijibal-ramesh

2014 ലെ സംസ്ഥാന സർക്കാറിന്റെ ചലചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം രണ്ടാം തവണയും ലഭിച്ചതിന്റെ നിറവിലാണ് രമേശ് നാരായൺ. മേലില രാജശേഖരൻ സംവിധാനം ചെയ്ത വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിന് സംഗീതം പകർന്നതിനാണ് രമേഷ് നാരായണിന് മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.

ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും സംഗീതസംവിധായകനുമായ രമേഷ് നാരായണിന്് 2006 ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത രാത്രിമഴ എന്ന ചിത്രത്തിലൂടെയായായിരുന്നു ആദ്യമായി പുരസ്‌കാരം ലഭിച്ചത്. മഗ്‌രിബ്, ഗർഷോം, തോറ്റം, ഇലയും മുള്ളും, മേഘമൽഹാർ, മകൾക്ക്, അന്യർ, ശീലാബതി, പരദേശി, അയാൾ, സൈറ, ആദാമിന്റെ മകൻ അബു തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട് രമേഷ് നാരായൺ.

മലയാളത്തിന്റെ പശ്ചാത്തല സംഗീത സ്‌പെഷ്യലിസ്റ്റായി മാറുകയാണ് ബിജിബാൽ മികച്ച പശ്ചാത്തല സംഗീതജ്ഞൻ എന്ന പുരസ്‌കാരത്തിലൂടെ. തുടർച്ചയായി ഇത് മൂന്നാം തവണയാണ് മികച്ച പശ്ചാത്തല സംഗീതജ്ഞനുള്ള പുരസ്‌കാരം ബിജിബാലിനെ തേടിയെത്തുന്നത്. ഇതിന് മുമ്പ് ഐസക് തോമസ് കൊട്ടുകാപ്പള്ളിക്ക് മാത്രമെ തുടർച്ചയായി മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ളു. 2012 ൽ കളിയച്ഛൻ, ഒഴിമുറി, 2013 ൽ ബാല്യകാലസഖി തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതത്തിന് പുരസ്‌കാരം ലഭിച്ച ബിജിബാലിന് വിവിധ ചിത്രങ്ങളിലെ മികവ് പരിഗണിച്ചാണ് 2015 ലെ മികച്ച പശ്ചാത്തസംഗീതജ്ഞനുള്ള പുരസ്‌കാരം ലഭിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.