Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേം പ്രകാശിന്റെ പാട്ടു കേട്ട് തിരുവഞ്ചൂർ: വേറിട്ട കാഴ്ചയുമായി രാകേന്ദു

rakendu-music-festival

സ്വന്തം കലാലയത്തിൽ പ്രണയ ഗാനം കേട്ട് മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും മോൻസ് ജോസെഫും. നടനും ചലച്ചിത്ര നിർമ്മാതാവുമായ പ്രേം പ്രകാശായിരുന്നു ഗായകൻ. പാട്ട് ബാബുരാജിന്റെ, താമസമെന്തേ വരുവാൻ....രാകേന്ദു  സാഹിത്യ-സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന ചലച്ചിത്ര ഗാനാലാപന മത്സരത്തിന്റെ ഉദ്‌ഘാടന  ചടങ്ങായിരുന്നു വേദി. പാട്ടും ഉദ്ഘാടനവും അങ്ങനെ വേറിട്ടതായി. 

മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയ ഗാനങ്ങളെ കുറിച്ച് കാൽപനികമായൊരു പ്രഭാഷണവും നടത്തി പ്രേം പ്രകാശ്. പ്രിയതമാ... പ്രിയതമാ, ഒരുകൊച്ചു സ്വപ്നത്തിൻ.. അജ്ഞാതസഖി, ആത്മസഖി.. മഞ്ജുഭാഷിണീ.. കായാമ്പൂ കണ്ണിൽ വിടരും.. തളിരിട്ട കിനാക്കൾ തൻ..  ഇങ്ങനെ മലയാള ചലച്ചിത്ര ഗാനശാഖയിലെ  പ്രണയ ഈരടികളിലൂടെയുള്ള സഞ്ചാരമായിരുന്നു പ്രേം പ്രകാശിന്റെ  പ്രഭാഷണം.

കോളേജ് വിദ്യാർത്ഥികളുടെ പ്രണയഗാന ആലാപന മത്സരത്തിൽ വീരപുത്രൻ എന്ന ചിത്രത്തിലെ 'കണ്ണോടു കണ്ണോളം 'എന്ന ഗാനം പാടിയ സി എം എസ്‌  കോളേജിലെ ഗോപിക ബീന ചന്ദ്രൻ ഒന്നാം സ്ഥാനവും 'ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം ' പാടി അതേ കോളേജിലെ ജിക്ക്സൺ തോമസ് രണ്ടാം സ്ഥാനവും നേടി. സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ വാകത്താനം ജെറുസലേം മൌണ്ട് സ്കൂളിലെ ജെറിൻ ഷാജി ഒന്നാം സ്ഥാനവും സെന്റ്. ആൻസ് സ്കൂളിലെ അപർണ രാജീവ് രണ്ടാം സ്ഥാനവും 'ഇന്ദുപുഷ്പം ചൂടി നില്കും '.. എന്ന ഗാനം പാടി നീബ സൂസൻ ജോർജ് മൂന്നാം സ്ഥാനവും നേടി. 

രാവിലെ  കോളേജ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള  ആലാപനമത്സരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു. ബസേലിയസ് കോളേജ് പ്രിൻസിപ്പൽ  പ്രൊഫ  അലക്സാണ്ടർ വി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോൻസ് ജോസഫ് എം എൽ എ, സി. കെ ജീവൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ്  ഡിജോ കാപ്പൻ, സെക്രട്ടറി കുര്യൻ തോമസ് കരിമ്പനത്തറയിൽ, ഡോ. സെൽവി സേവ്യർ എന്നിവർ പ്രസംഗിച്ചു

Your Rating: