Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂളമടിച്ച് പാട്ടും പാടി വീണ്ടും മഡോണ

madonna-seb

ജോർജിനെയും അവന്റെ മലരിനെയും മാത്രമല്ല, സെലിനേയും മനസിനുള്ളിൽ ചേർത്തുകൊണ്ടാണ് പ്രേമമെന്ന ചിത്രം കണ്ട് പ്രേക്ഷകര്‍‌ തീയറ്റർ വിട്ടത്. വെള്ളിക്കൊലുസു പോലെ ചിരിക്കുന്ന സെലിനായി അഭിനയിച്ചത് മഡോണ സെബാസ്റ്റ്യനായിരുന്നു. അഭിനയത്തിനപ്പുറം നല്ലൊരു പാട്ടുകാരിയുമാണ് മഡോണ. അതുകൊണ്ടു തന്നെ പ്രേക്ഷകർ കാത്തിരിക്കുന്നത് മഡോണയുടെ ചലച്ചിത്രം പോലെ അവരുടെ പാട്ടുകൾക്കും കൂടിയാണ്. ആ കാത്തിരിപ്പിലേക്കെതാ ചൂളമടിച്ചുകൊണ്ട് മഡോണയെത്തിയിരിക്കുന്നു. എവര്‍ ആഫ്റ്റർ എന്ന മഡോണയുൾപ്പെട്ട ഗായക സംഘത്തിന്റെ വെറുതെ എന്ന ആൽബം ഇന്നലെയാണ് യുട്യൂബിൽ എത്തിയത്. മഡോണയുടെ ആദ്യ സ്വതന്ത്ര മ്യൂസിക്കൽ ആൽബം.

band

മഡോണയും സംഘവുമാണ് പാട്ടു രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിരികൊണ്ട് പ്രേക്ഷകരെ ആരാധകരാക്കി മാറ്റിയ സെലിൻ പാട്ടിൽ നിറഞ്ഞു നിൽക്കുന്നു. ജോപോളിന്റെ വരികളാണ് വിവേക് തോമസും എവർ ആഫ്റ്ററും ചേർന്ന് പാട്ടാക്കിയത്. പാടിയിരിക്കുന്നത് മഡോണ തന്നെ. യുവത്വത്തിന്റെ പ്രസരിപ്പുള്ള ഗായക സംഘം പ്രതീക്ഷകൾ നൽകുന്നു ഈ ഗാനത്തിലൂടെ. കണ്ണോടു കണ്ണിൽ നോക്കി നിന്നു മിണ്ടാതെ എന്തോ നീ പറഞ്ഞുവോ എന്ന പാട്ടിന്റെ ഈണങ്ങൾ കുസൃതിത്തരങ്ങളോടെ ഉയർന്നുപൊങ്ങിയും താണും പറക്കുന്ന സംഗീത ഭാഷ പോലെ മനോഹരം.

ചലച്ചിത്ര സംഗീത സംവിധായകൻ റോബി എബ്രഹാം, ഗായികയും നായികയുമായ മഡോണ സെബാസ്റ്റ്യൻ, അശ്വിൻ ആര്യൻ, റെക്സ് ജോർജ്, ജോയൽ വർഗീസ്, ജോൺ തോമസ് എന്നിവരാണ് ബാൻഡിന്റെ പിന്നണിയിൽ. ഇതിനു മുമ്പ് പലപ്പോഴായി പല പാട്ടുകൾക്കായി ഒരുമിച്ചിട്ടുളള ഇവരുടെ ആദ്യത്തെ സ്വതന്ത്ര മ്യൂസിക്ക് വീഡിയോയാണിത്. വിഷ്ണു ജി രാഘവാണ് വീഡിയോ സംവിധാനം ചെയ്തത്. വിനീഷ് ബംഗ്‍ളാൻ കലാ സംവിധാനം സംവിധാനം ചെയ്ത വീഡിയോ എഡിറ്റ് ചെയ്തത് അപ്പു എൻ നമ്പൂതിരി.

madonna-image1

'ഒരു വ്യക്തിയുടെ പാട്ടായ് ഇതിനെ കണക്കാക്കൻ കഴിയില്ല. ഈ ബാൻഡിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും സമർപ്പണത്തിന്റെ ആകെ തുകയാണ് ഈ ഗാനമെന്ന് ' റോബി എബ്രഹാം പറഞ്ഞു. ആദ്യ ഗാനത്തിന്റെ പ്രതികരണത്തിനായ് കാത്തിരിക്കുകയാണ് എവർ ആഫ്റ്റര്‍ ബാൻഡ് അംഗങ്ങൾ വ്യത്യസ്തവും പുതുമയും പരീക്ഷണ സ്വാഭവമുള്ളതുമായ സംഗീതവുമായി ആസ്വാദക ഹൃദയങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് എവർ ആഫ്റ്റർ.    

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.