Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത ക്രിസ്മസ് കരോളിലേക്കായി ഈ പാട്ടുകൂടി

gabrielinte-guppy

പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളും എന്നും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. പാട്ടും ഡാൻസുമൊക്കെയായി പരമാവധി അടിച്ചു പൊളിച്ച് ആഘോഷിക്കുക എന്നതാണു നമ്മുടെ രീതി. ഇനിവരുന്ന പള്ളിപ്പെരുന്നാളിനും ക്രിസ്മസിനുമൊക്കെയായി ഒരു ഗാനവുമായാണ് ഗപ്പി എന്ന ചിത്രത്തിന്റെ വരവ്. ഗബ്രിയേലിന്റെ എന്നു തുടങ്ങുന്ന പാട്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്ത ക്രിസ്മസ് കരോൾ ഗാനങ്ങളിൽ‌ ഏറ്റവുമധികം മുഴങ്ങിക്കേൾക്കുന്നതും ഒരുപക്ഷേ ഈ പാട്ടായിരിക്കും. 

പാട്ടിന്റെ രംഗങ്ങളും ഏറെ രസകരം. മൈക്കേൽ ജാക്സന്റേയും രജനീകാന്തിന്റെയുമൊക്കെ വേഷം കെട്ടിയ വിരുതൻമാർ നിന്നു പാടുന്ന രംഗങ്ങളോടെയാണു തുടക്കം. വിനായക് ശശികുമാറിന്റെ വരികൾക്കു വിഷ്ണു വിജയ് ഈണമിട്ട പാട്ടിന് ഒരു പഴയകാല ഗാനത്തിന്റെ ഇമ്പമാണ്. പക്ഷേ രംഗങ്ങളും ഈണവും നമ്മെ രസിപ്പിക്കും. 

Your Rating: