ബോളീവുഡിലെ എക്കാലത്തേയും വലിയ റൊമാന്റിക്ക് ചിത്രമാണ് കൽ ഹോ ന ഹോ. ഷാറൂഖ് ഖാനും, പ്രീതി സിന്റയും സെയ്ഫ് അലി ഖാനും അഭിനയിച്ച് കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ കൽ ഹോ ന ഹോ എന്ന ഗാനത്തിന് പുതിയ രൂപം നൽകി ബോളീവുഡിന് ട്രിബ്യൂട്ടുമായി എത്തിയിരിക്കുകയാണ് ജർമ്മൻ അംബാസിഡർ.
ലെബി യെറ്റ്സ്റ്റ്് (കൽ ഹോ ന ഹോ) എന്നാണ് വിഡിയോയുടെ പേര്. ജർമ്മൻ അംബാസിഡർ മൈക്കിൾ സ്റ്റൈനർ ഷാറൂഖ്ഖാന്റെ വേഷത്തിലെത്തുമ്പോൾ ഭാര്യ എലീസ് സ്റ്റൈനർ പ്രീറ്റി സിന്റയായും ഇന്ത്യയുടെ മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് സെയ്ഫ് അലിഖാനായും എത്തുന്നു.
കഴിഞ്ഞ ദിവസം സെയ്ഫ് അലിഖാൻ, അമ്മ ഷർമിളാ ടാഗോർ, ജാവേദ് അക്തർ തുടങ്ങിയവർ ചേർന്നാണ് കൽ ഹോ ന ഹോയുടെ ജർമ്മൻ പതിപ്പ് പുറത്തുവിട്ടത്. പരമ്പരാഗതമായി നയതന്ത്രബന്ധം സർക്കാറുകൾ തമ്മിലായിരുന്നു എന്നാൽ ഇപ്പോൾ അത് ജനങ്ങൾ തമ്മിലുള്ള ബന്ധമാണ്, അത് കൂട്ടുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു വിഡിയോ പുറത്തിറക്കിയിരിക്കുന്നെന്നാണ് ജർമ്മൻ അംബാസിഡർ മൈക്കിൾ സ്റ്റൈനർ വിഡിയോ പുറത്തിറക്കി കൊണ്ട് പറഞ്ഞത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.