Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ ആരാധകർക്കു നന്ദി പറഞ്ഞ് ഗോപി സുന്ദര്‍

gopi-sundar-pulimurugan

പുലിമുരുകനെ തകർപ്പനാക്കിയതിനും പശ്ചാത്തല സംഗീതത്തെ ശ്രദ്ധേയമാക്കിയതിനും മോഹൻലാൽ ആരാധകർക്കു നന്ദി പറയുകയാണ് ഗോപി സുന്ദര്‍. ഫെയ്സ്ബുക്കിലൂടെയാണ് ഗോപീ സുന്ദർ ഇക്കാര്യം പറഞ്ഞത്. പുലിമുരുകന്റെ പശ്ചാത്തല സംഗീതം ചെയ്യുന്നതിനു മുൻപ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ വീണ്ടും ഷെയർ ചെയ്തു കൊണ്ടായിരുന്നു ഗോപീ സുന്ദർ ഇങ്ങനെ പറഞ്ഞത്.

ജനം പ്രതീക്ഷിക്കുന്നതെന്താണെന്നും അവരുടെ പ്രതീക്ഷയുടെ ഉയരം എത്രത്തോളമുണ്ടെന്നും ആ ഫോട്ടോയ്ക്കൊപ്പമുള്ള കമന്റുകളിൽ നിന്ന് അറിയുവാൻ സാധിച്ചു. ഇത്രയും വലിയൊരു പ്രോജ‌ക്ട് പൂർത്തിയാക്കുവാൻ മനസിനെ പരുവപ്പെടുത്തിയതിൽ ഇത്തരം വാക്കുകൾ കൂടിയാണ്. ഇത്രയും വലിയ പ്രോത്സാഹനം തന്നതിനു നന്ദി എന്നാണ് ഗോപി സുന്ദർ ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്. ഒപ്പം തീയറ്ററിൽ തന്നെ പോയി സിനിമ കാണണമെന്ന അഭ്യർഥനയും.‌

പടം മരണമാസ്..ലാലേട്ടന്‍ ഒരു രക്ഷയുമില്ല, പാട്ടും ബിജിഎമ്മും തകർപ്പൻ. ഭൂരിപക്ഷവും പുലിമുരുകനെ കണ്ടിറങ്ങിയിട്ട് ആദ്യം പറഞ്ഞിരിക്കുക ഇങ്ങനെ തന്നെയാകും. ശരിയാണ് പശ്ചാത്തല സംഗീതം കൊണ്ട് സിനിമയെ ഗോപി സുന്ദർ സുന്ദരമാക്കിയിരിക്കുന്നു. ലാലേട്ടനും വൈശാഖിനും ആക്ഷൻ സീനൊരുക്കിയ പീറ്റർ ഹെയ്നും മാത്രമല്ല, തീയറ്ററിനു പുറത്ത് ഗോപി സുന്ദറിനായും വലിയ ആരവമുയർന്നിരുന്നു.