Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടടാ... അടടാ... ഇത് പുതുതലമുറയുടെ പ്രണയസ്വപ്നങ്ങൾ!

ennul-ayiram എന്നുൾ ആയിരം എന്ന ചിത്രത്തിൽ നിന്ന്

ഒരു ചലച്ചിത്രത്തിനു വേണ്ടി എത്രത്തോളം വ്യത്യസ്തമായ ഈണങ്ങളെ ചേർത്ത് വയ്ക്കാമെന്ന് തെളിയിച്ച സംഗീത സംവിധായകനാണ് ഗോപീ സുന്ദർ. മലയാളത്തിൽ പോയവർഷം ഏറ്റവുമധികം ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച ഗോപീ സുന്ദർ തമിഴിലും തെലുങ്കിലും ചുവടുറപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം എന്നുൾ ആയിരത്തിലെ പാട്ടുകൾ ശ്രദ്ധ നേടുകയാണിപ്പോൾ. സംഗീത സംവിധായകനായി മാത്രമല്ല, ഗായകനായും ഗോപീ സുന്ദറിന്റെ പങ്കാളിത്തമുണ്ട് ഈ സിനിമയിൽ.

ennul-ayiram3

കം ബേബി...എന്ന് അന്ന പാടിത്തുടങ്ങുന്നു. നല്ല താളത്തിൽ പിന്നാലെ നമുക്കധികം പരിചയമില്ലാത്ത ഗോപീ സുന്ദറെന്ന ഗായകനും. തമിഴിന്റെ ഇഷ്ടം പോലെ വലിയ ശബ്ദത്തിലുള്ള ഓർക്കസ്ട്രയുള്ള പാട്ട്. ഇടയ്ക്ക് നിർത്തിയും പിന്നെയൊന്ന് കുതിച്ചുമുയരുന്ന സംഗീതം. അന്നയും ഗോപിയും ഉറച്ച ശബ്ദത്തിൽ പാടിയിരിക്കുന്ന പാട്ട് തമിഴിലെ മറ്റൊരു ഹിറ്റാകുമെന്നുറപ്പ്. എൻഎ മുത്തുകുമാറാണ് വരികളെഴുതിയത്.

അടടാ അടടാ....എന്ന കാതൽ മേഘം....എന്നതാണ് മറ്റൊരു പാട്ട്. തുടക്കം മാംഗല്യത്തിലൂടെ ശ്രദ്ധേയയായ ദിവ്യ എസ് മേനോനാണ് ഇഥിലെ പെൺസ്വരം. ആൺസ്വരം അജസ് സെന്നിന്റേതും. മുത്തുകുമാറിന്റെ റൊമാൻറെിക് വരികളിൽ പുതുതലമുറയുടെ പ്രണയസ്വപ്നങ്ങൾ. വരികളും ഈണവും പ്രസന്നതയുടേത് തന്നെ.

കൃഷ്ണ കുമാർ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നുൾ ആയിരം. പ്രമുഖ നടൻ ഡൽഹി ഗണേഷ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഓം ഗണേഷ് ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്.

ennul-ayiram-1
Your Rating: