Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാംഗ്ലൂർ ഡേയ്സിന്റെ തമിഴ് പതിപ്പിൽ ഗോപിസുന്ദറിന്റെ സംഗീതം

Gopi Sunder composes for Tamil Bangalore Days

മലയാളത്തിലെ കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ബാംഗ്ലൂർ ഡേയ്സ്. യുവത്വം ആഘോഷിച്ച ആ ചിത്രം ഹിറ്റായതിൽ പാട്ടുകളും പ്രധാന പങ്ക് വഹിച്ചിരുന്നു. ഗോപിസുന്ദർ എന്ന സംഗീതസംവിധായകന്റെ പ്രതിഭ തിരിച്ചറിഞ്ഞ ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സ്. ബാംഗ്ലൂർ ഡേയ്സ് തമിലേയ്ക്ക് എത്തുമ്പോൾ സംഗീതം പകരുന്നതും ഗോപിസുന്ദർ തന്നെ. ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ നിർമ്മാതാക്കളാണ് ഗോപിസുന്ദർ തന്നെയാണ് തമിഴ് ബാംഗ്ലൂർ ഡേയ്സിന് സംഗീതം പകരുന്ന വിവരം പുറത്തുവിട്ടത്.

ദുൽഖർ സൽമാൻ, നിവിൻ പോളി, നസ്രിയ നസീം, നിത്യ മേനോൻ, ഫഹദ് ഫാസിൽ, ഇഷ തൽവാർ, പാർവ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. 200റിലധികം പ്രദർശനശാലകളിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമായിരുന്നു ബാംഗ്ലൂർ ഡെയ്സ്. ചിത്രത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള റിമേക്ക് അവകാശം നേടിയത് ദിൽ രാജുവും പിവിപി സിനിമാസും ചേർന്നാണ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer