Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല പാട്ടുകൾക്കായി ഗൗതം മേനോന്റെ പുതിയ അടവ്?

gautham-menon

ഗൗതം മേനോൻ ചിത്രങ്ങളിലെ ഗാനങ്ങൾ എന്നെന്നും നമുക്ക് പ്രിയപ്പെട്ടവയാണ്. പാട്ടു മാത്രമല്ല അതിനു ഗൗതം മേനോൻ കൊടുക്കുന്ന ദൃശ്യങ്ങളോടും അങ്ങനെ തന്നെ. ഗൗതം മേനോൻ പാട്ടുകളുടെ രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ സ്വീകരിക്കുന്ന പ്രത്യേകതകൾ തന്നെയാണതിനു കാരണം. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സംവിധായകൻ തന്റെ അടുത്ത ചിത്രമായ എന്നൈ നോക്കി പായും തോട്ടയിലേക്കുള്ള അഞ്ചു പാട്ടുകളുടെ പ്രൊമോയ്ക്കായുള്ള രംഗങ്ങൾ ചീത്രീകരണം നടത്തിക്കഴിഞ്ഞു. പാട്ടിന് ആകർഷണീയത്വം നൽകാൻ വേണ്ടിയുള്ള രംഗങ്ങളാണ് ചിത്രീകരിച്ചുവെന്നാണ് വിവരം. പാട്ടുകൾക്ക് ആര് ഈണമിടും എന്നതു പോലും തീരുമാനിച്ചിട്ടില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത. പാട്ട് പുറത്തു വന്നിട്ടു മാത്രമേ ആരാണ് ഈണമിട്ടതെന്ന് ഗൗതം മേനോൻ പുറത്തുവിടൂ എന്നാണു വിവരം. 

ധനുഷും മേഘ ആകാശുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മലയാളി കാമറാമാൻ ജോമോൻ റ്റി ജോൺ ആണ് ഛായാഗ്രഹണം നിര്‌വ്വഹിക്കുക. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. റിലീസ് അടുത്ത വര്‍ഷവും. 

Your Rating: