Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്ട് ഈസ് മൊബൈൽ നമ്പർ പാട്ടിനൊപ്പം വീണ്ടും ഗോവിന്ദയുടെ ഡാന്‍സ്

govinda-dance

ഒരുപാടു പഴയ ഗാനമായിരുന്നിട്ടും ഇന്നും കേൾക്കുമ്പോൾ നമ്മളറിയാതെ നൃത്തം വച്ചു പോകുന്ന ചില ഗാനങ്ങളുണ്ട്. തൊണ്ണൂറുകളിലെ അത്തരം ബോളിവുഡ് പാട്ടുകളിലൊന്നാണ് വാട്ട് ഈസ് മൊബൈൽ നമ്പർ. കരിഷ്മ കപൂറും ഗോവിന്ദയും പാടിയഭിനയിച്ച ഗാനം. വർഷങ്ങൾക്കിപ്പുറം ഗോവിന്ദ ആ പാട്ടിനൊത്ത് കളിക്കുകയാണു. വേദിയിലല്ല. അനന്തിരവളായ രാഗിണി ഖന്നയ്ക്കൊപ്പം. നൊസ്റ്റാൾജിയ സമ്മാനിക്കുന്ന വിഡിയോയ്ക്കു ശ്രദ്ധയേറുകയാണ്. 

1999ല്‍ പുറത്തുവന്ന ഹസീന മേൻ ജായേംഗി എന്ന ചിത്രത്തിലേതാണീ പാട്ട്, ഡേവിഡ് ധവാൻ സംവിധാനം ചെയ്ത സിനിമയിലെ ഈ ഗാനത്തിനു സമീർ ആണു വരികളെഴുതിയത്. അനു മാലിക് പകർന്ന ഈണത്തിൽ അൽക യാഗ്‍നികും സോനു നിഗവുമാണ് പാട്ടു പാടിയത്. 

Your Rating: