Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി ഗായകരുടെ സംഗീത ആറാട്ട്

gulf-music-night

ജിദ്ദ​∙​ജിദ്ദ ആസ്ഥാനമായുള്ള സംഗീത പ്രേമികളുടെ കൂട്ടായ്മയായ ജി​കെ​സൗണ്ട്‌സ് സംഘടിപ്പിച്ച ​സംഗീതസന്ധ്യ ശ്രദ്‌ധേയമായി. നാട്ടില്‍നിന്നുള്ള പ്രമുഖ താരങ്ങളെ അണിനിരത്തി നടത്താറുള്ള സംഗീത പരിപാടിയില്‍നിന്നു വൃതൃ​സ്തമായി പ്രവാസി ഗായകരെമാത്രം അണിനിരത്തി സംഘടിപ്പിച്ച പരിപാടിയില്‍ ജിദ്ദയിലെ ​മിക്ക​ ഗായകരും പങ്കെടുത്തു. കുടുംബസമേതം​ ഒട്ടേറെപേർ പരിപാടി ആസ്വദിക്കാന്‍ എത്തി.

മുസ്തഫ തോളൂര്‍ പരിപാടി കോര്‍ത്തിണക്കി. ജിദ്ദയിലെ ചിരപരിചിതരായ ജമാല്‍ പാഷ, കരീം മാവൂര്‍, ​ആശാ ഷിജു, മിത്തു പ്രസാദ്, മുഹമ്മദ് ​ഷ​രീഫ്, മുസ്തഫ തോളൂര്‍, അസീദ് കൊയിലാണ്ടി, നൂഹ് ഭിമാപള്ളി, അനസ്സ്, കോയ മൂന്നിയൂര്‍ തുടങ്ങിയവര്‍ മലയാളം, ഹിന്ദി, തമിഴ്, തുടങ്ങി വിവിധ ഭാഷകളിലുള്ള ഗാനങ്ങളാലപിച്ച് സദസ്സിന് നല്ലൊരു സംഗീത വിരുന്നാണെരുക്കി. കെ​.​വി​.​സി​.​ഗഫൂര്‍, കോയ മൂന്നിയൂര്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.

ഗായകര്‍ക്കുള്ള സമ്മാനം കുഞ്ഞാ​ലി​​, മജീദ് നഹ, ജാഫറലി പാാലക്കോട്, ബഷീര്‍ തൊട്ടിയന്‍, ഇഖ്ബാല്‍ വേങ്ങര, മന്‍സൂര്‍ എടവണ്ണ, ​ഷ​രീഫ് കാവുങ്ങല്‍, ​ഷ​രീഫ് അറ​യ്​ക്കല്‍, കുഞ്ഞിമുഹമ്മദ് കൊടശേരി തുടങ്ങിയവര്‍ വിതരണം ചെയ്തു.