Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യോ...ഇതാരാ? മലയാളത്തിലെ ഈ പ്രിയ ഗായികയെ മനസിലായോ?

chithra-haloween-day

ഇങ്ങനെയൊരു രൂപമാറ്റം ഈ വ്യക്തിയിൽ നിന്നു പ്രതീക്ഷിക്കുകയേയില്ല നമ്മള്‍. മുഖത്ത് ചായമൊന്നും  തേച്ചിട്ടില്ല. ഒരു മുഖംമൂടി മാത്രം അണിഞ്ഞിരിക്കുന്നു. പക്ഷേ കാലങ്ങളായി കണ്ടു സ്നേഹിച്ച ഈ വ്യക്തിത്വത്തെ നമ്മൾ തിരിച്ചറിയുകയേയില്ല. ആരാണിതെന്നല്ലേ. ഹാലോവീൻ ഡേ സ്പെഷ്യൽ വേഷത്തിലെത്തിയ പ്രിയ ഗായിക കെ.എസ് ചിത്രയെ കുറിച്ചാണ് ഈ പറയുന്നത്. കെ.എസ് ചിത്ര സമൂഹമാധ്യമങ്ങളിലെ തന്റെ പേജുകളിൽ പോസ്റ്റ് ചെയ്ത ഈ ഫോട്ടോകൾ ശരിക്കും നമ്മെ രസിപ്പിക്കും. 

അമേരിക്കയിൽ വച്ചായിരുന്നു മലയാളത്തിന്റെ വാനമ്പാടി ചിത്രം പകർത്തിയത്. കസിൻ ‍ഡീറ്റയോടൊപ്പമാണ് ചിത്ര ഹാലോവീൻ ദിനം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളിൽ വർത്തമാനങ്ങളിലൂടെയും പാട്ടിലൂടെയും ചിത്രങ്ങളിലൂടെയും സജീവമാണു കെ.എസ് ചിത്ര. എന്തായാലും അക്കൂട്ടത്തിൽ ഏറ്റവും കിടിലൻ എന്നു പറയാം ഈ ചിത്രങ്ങളെ. 

മനുഷ്യർ പ്രേത ഭൂതാദികളുടെ വേഷം കെട്ടി ആഘോഷത്തിനിറങ്ങുന്ന ഹാലോവീൻ ഉത്സവം പാശ്ചാത്യ രാജ്യങ്ങളിലാണ് ഏറ്റവുമധികം ആഘോഷിക്കുന്നത്. സെലിബ്രിറ്റികളുടെ ഫെയ്സ്ബുക്ക്-ട്വിറ്റർ-ഇൻസ്റ്റാഗ്രാം പേജുകളിൽ ഹാലോവീൻ ചിത്രങ്ങളെത്തിക്കഴിഞ്ഞു. 

Your Rating: