Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞിൽ വിരിഞ്ഞ പാട്ടുകളുടെ സംവിധായകന് ഇന്ന് പിറന്നാൾ

jerry-amaldev-music-showq ജെറി അമൽദേവ്

മഞ്ഞണിക്കൊമ്പത്തെ കിളിയുടെ പാട്ടിന്, ഒരുങ്ങി നിന്ന മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ആയിരം കണ്ണുമായി കൊച്ചുമകളെ കാത്തിരുന്ന മുത്തശ്ശിയമ്മയ്ക്ക് പാട്ടുകളൊരുങ്ങിയ ആ വസന്ത കാലത്തെ സംഗീത സംവിധായകനാണ് ജെറി അമൽദേവ്. ലളിതവും സുന്ദരവുമായ സംഗീതമെന്ന് ഒറ്റവാക്യത്തിൽ പറയാം ജെറി മാസ്റ്ററിട്ട ആ ഈണങ്ങളെ. അവയെ മനസിനുള്ളിൽ മൂളിക്കൊണ്ട് ആശംസകൾ നേരാം അദ്ദേഹത്തിന്. ജെറി മാസ്റ്ററുടെ പിറന്നാളാണ് ഇന്ന്.

1939ന് ഏപ്രിൽ 15നായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംഗീതലോകത്തോട് ബാല്യത്തിലേ തുടങ്ങി അടുപ്പം. ഇതിഹാസ സംഗീതജ്ഞൻ നൗഷാദിനു കീഴിൽ ദീർഘകാലം സംഗീത പഠനം. പിന്നീട് അമേരിക്കയിലേക്ക് തുടർ പഠനത്തിനായി യാത്ര തിരിച്ചു. അവിടെ തന്നെ അധ്യാപകനുമായി. അതിനിടയിലാണ് ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്കെത്തുന്നത്. ആദ്യ ചിത്രത്തിനു തന്നെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടി. എത്ര കേട്ടാലും മതിവരാത്ത, കാലമെത്ര കടന്നാലും മറന്നു പോകാത്ത എത്രയോ ഗീതങ്ങൾ പിന്നീട് ആ സംഗീത സംവിധായകനിലൂടെ നമ്മിലേക്കെത്തിയിരിക്കുന്നു.

എഴുപതോളം ചിത്രങ്ങളിലൂടെ മുന്നൂറിലധികം ഗാനങ്ങൾക്ക് ജെറി അമൽദേവ് ഈണമിട്ടിട്ടുണ്ട്. 1990ൽ അപരാഹ്നം എന്ന ചിത്രത്തിലെ പാട്ടുകൾക്കും 1995ൽ കഴകം എന്ന സിനിമയിൽ പശ്ചാത്തല സംഗീതമൊരുക്കിയതിനും ജെറി മാസ്റ്ററെ തേടി സംസ്ഥാന സർക്കാരിന്റെ പുരസ്കാരമെത്തിയിട്ടുണ്ട്.

ആരും വിളിച്ചില്ല,അതുകൊണ്ട് വന്നില്ല:ജെറി അമൽദേവ്

സിംഗ് വിത് ജെറി അമൽദേവ് എന്ന സംഗീത സംഘം രൂപീകരിച്ചും അധ്യാപകനായും വാദ്യോപകരണ വിദഗ്ധനായുംസിനിമാ സംഗീതത്തിനപ്പുറം സഞ്ചരിച്ച പ്രതിഭാധനനാണ് ജെറി മാസ്റ്റർ. ചലച്ചിത്ര സംഗീതത്തിൽ രണ്ടു ദശാബ്ദക്കാലം നീണ്ട ഇടവേളയ്ക്കു ശേഷം ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മടങ്ങിയെത്തിയത്. ചിത്രത്തിലെ പൂക്കൾ പനിനീർ പൂക്കൾ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.

Your Rating: