Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാപ്പി ന്യൂ ഇയർ പാടി വിജയ് സേതുപതി

vijay-sethupathi-happy-new-year

പുതുവർഷത്തിലേക്ക് ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. അടുത്ത വർഷത്തെ വരവേൽക്കാനുള്ള മേളം ഈ വിജയ് സേതുപതി ഗാനത്തിലൂടെയാകട്ടെ. റ്റി രാജേന്ദറിന്റെ ബ്രഹ്മാണ്ഡ സ്വരത്തിലുള്ള ഈ പാട്ട് പുതുവത്സരാഘോഷങ്ങൾക്ക് ഊർജ്ജമാകും എന്നുറപ്പ്. വിജയ് സേതുപതി ചിത്രമായ കവനിലേതാണീ പാട്ട്. ഹാപ്പി ന്യൂ ഇയർ എന്നു തന്നെയാണ് പാട്ടിന്റെ പേരും. ഗാനത്തിന്റെ ടീസറാണ് എത്തിയിട്ടുള്ളത്. 

ഹിപ്ഹോപ് തമിഴയുടേതാണ് സംഗീതം. റ്റി രാജേന്ദറിനും ഹിപ് ഹോപ് തമിഴയ്ക്കുമൊപ്പം നടി മഡോണയും ഈ ഗാനത്തിൽ പാടിയിട്ടുണ്ട്. മഡോണയാണ് നായികയും. അരുൺരാജ കാമരാജ് ആണ് വരികളെഴുതിയത്. കെ.വി ആനന്ദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

Your Rating: