Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാലിറ്റി ഷോകൾക്ക് നന്ദി പറഞ്ഞ് ഹരിഹരൻ

hariharan

സംഗീതപരിപാടികളിലെത്തുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചതിന് മ്യൂസിക് റിയാലിറ്റി ഷോകൾക്ക് നന്ദി പറഞ്ഞ് ഗായകൻ ഹരിഹരൻ. സംഗീതത്തെപ്പറ്റി പ്രാഥമിക ധാരണകൾ പോലുമില്ലാത്തവരെ രാംഗം, താളം , സ്വരം എന്നിവയെപ്പറ്റി പഠിപ്പിക്കാന്‍ ഇത്തരം ഷോകൾ സഹായിക്കുന്നുണ്ടെന്നും  നിരവധി ആളുകള്‍ ഇത്തരം പരിപാടികളിൽ ആകൃഷ്ടരായി സംഗീതപരിപാടികളിൽ ആസ്വദിക്കാൻ എത്തുന്നുണ്ടെന്നും ഹരിഹരൻ പറയുന്നു.

പലപ്പോഴും വിവാദങ്ങളുണ്ടാകുന്ന സംഗീതത്തിലെ ടെക്നോളജിയുടെ ഉപയോഗത്തോട് ഹരിഹരന് എതിർപ്പൊന്നുമില്ല. സാങ്കേതിക മികവ് ഇന്ന്‌ പാട്ടിന്‌ അകമ്പടിയാവുന്നതിനെ ഹരിഹരൻ അനുകൂലിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരാളുടെ സ്വരം മെച്ചപ്പെടുത്താനാകും. പക്ഷേ പലപ്പോഴും യാന്ത്രികസംഗീതമാവും അത്. എങ്കിലും കേൾവിക്കാര്‍ അതാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അത് ആസ്വദിക്കട്ടെയെന്നും ഹരിഹരൻ പറയുന്നു.

വിജയ മാളിൽ നടന്ന സംഗീത പരിപാടിയ്ക്ക് ശേഷം ഒരു ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഗായകൻ തന്റെ മനസ് തുറന്നത്. ഇളയ മകനായ കരണിന്റെ സിനിമാലോകത്തേക്കുള്ള കടന്നുവരവിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു.