Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവ്യാനുഭവമായി ദാസേട്ടന്റെ ഹരിത ഗീതം

yesudas

സംസ്ഥാന സർക്കാരിന്റെ സ്വപ്‍ന പദ്ധതികളിലൊന്നായ ഹരിത കേരളത്തിന് ഗാനഗന്ധർവ്വൻ യേശുദാസിന്റെ പാട്ടോടെ തുടക്കമായി.  പദ്ധതിയുടെ ബ്രാൻഡ‍് അംബാസിഡർ കൂടിയാണ് യേശുദാസ്. പ്രഭാ വർമ്മയാണു വരികളെഴുതിയത്. ഹരിത കേരളം, ഇത് ഹരിത കേരളം എന്ന പാട്ടാണ് ദാസേട്ടൻ ആലപിച്ചത്. നടി മഞ്ജു വാര്യറും ചടങ്ങിലുണ്ടായിരുന്നു. 

ദാസേട്ടൻ പാടിത്തുടങ്ങിയപ്പോൾ ചടങ്ങിനെത്തിയവരും ഒപ്പം ചേർന്നു. അദ്ദേഹത്തിന്റെ ഗാനം ചടങ്ങിനു നവ്യാനുഭവമാണു പകർന്നത്. ഹരിത കേരളത്തിലേക്കുള്ള കുതിപ്പ് ഈ സ്വരത്തിലെ ഗാനം പോലെ ഇമ്പമാർന്നതാകുമെന്നു കരുതാം. നവകേരള മിഷന്റെ ഭാഗമായി കേരള സർക്കാർ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ് ഹരിത കേരളം.