Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായകൻ ഹിമേഷ് റെഷമ്മിയ വിവാഹമോചിതനാകുന്നു

himesh-reshammia

ഇരുപത്തിരണ്ടു വർഷം നീണ്ട ദാമ്പത്യ ബന്ധത്തിനു ശേഷം ഗായകൻ ഹിമേഷ് റഷമ്മിയയും ഭാര്യ കോമളും വേർപിരിയുന്നു. മുംബൈയിലെ ബാന്ദ്രയിലുള്ള കുടുംബ കോടതിയിൽ ഹിമേഷ് ആണ് വിവാഹ മോചന ഹർജി ആദ്യം സമര്‍പ്പിച്ചത്. ഇരുവരും കുറച്ചു മാസങ്ങളായി അകന്നു ജീവിക്കുകയാണെന്നാണ് റിപ്പോർട്ട്.പരസ്പര സമ്മതത്തോടെയാണ് പിരിയാൻ തീരുമാനിച്ചതെന്ന് കോമളും വ്യക്തമാക്കി. നല്ല സുഹൃത്തുക്കളായി പരസ്പര സഹകരണത്തോടെ കഴിയുമെന്നും അവർ പറഞ്ഞു. 

ഹിമേഷും ടെലിവിഷൻ താരം സോണിയാ കപൂറുമായുള്ള അടുപ്പം 2006 മുതൽ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. സോണിയയുമായുള്ള ബന്ധം ഹിമേഷിന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതെന്തായാലും ഇപ്പോൾ പരസ്പര ബഹുമാനത്തോെട വേർപിരിയുവാനും ജീവിതം മറ്റൊരു വഴിയിലേക്കു നയിക്കാനുമാണ് ഹിമേഷും കോമളും തീരുമാനിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം ഇരുവരുടെയും തീരുമാനത്തെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. ഏക മകൻ സ്വയത്തിന്റെ ഉത്തരവാദിത്തം ഇരുവരും സംയുക്തമായി നിറവേറ്റും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.