Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുലാം അലിയ്ക്കെതിരെ വീണ്ടും വർഗീയതയുടെ ഭീഷണി

gulam-ali

ഗുലാം അലി അഭിനയിച്ച ഘർ വാപസിയെന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തടസപ്പെടുത്തുമെന്ന് ഹിന്ദു വർഗീയ സംഘടന. ഹിന്ദു സേന നേതാവായ വിഷ്ണു ഗുപ്തയാണ് ഭീ‌ഷണി മുഴക്കിയത്. ചിത്രത്തിന്റെ സംവിധായകനായ സുഹൈബ് ഇല്യാസി ഇതേ സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിപാടി നടക്കാൻ പോകുന്നില്ലെന്നായിരുന്നു ഗുപ്തയുടെ സന്ദേശമെന്ന് ഇല്യാസി പറഞ്ഞു. ഡൽഹി പൊലീസ് ഓഡിയോ ലോഞ്ചിന് മതിയായ സുരക്ഷാ ക്രമീകരണം ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും ആശങ്ക തുടരുകയാണ്.

പാകിസ്താന്റെ ഇതിഹാസ ഗായകൻ അഭിനയിച്ച ചിത്രത്തിന്റെ ഓഡിയോ ലോ‍ഞ്ച് ഇക്കഴിഞ്ഞ ജനുവരിയിലാണ് ആദ്യം നിശ്ചയിച്ചിരുന്നത്. അന്ന് ശിവസേനയുടെ ഭീഷണി മൂലമാണ് നടക്കാതെ പോയത്. ശിവസേനയുടെ എതിർപ്പിനെ തുടർന്ന് മുംബൈയിലും ഡൽഹിയിലും നടത്താനിരുന്ന ഗസൽ സന്ധ്യകളിൽ നിന്നും അദ്ദേഹത്തിന് പിൻമാറേണ്ടി വന്നിരുന്നു. പിന്നീട് കേരളത്തിലും പശ്ചിമ ബംഗാളിലും അദ്ദേഹം പാട്ടുമായി എത്തിയെങ്കിലും

Your Rating: