Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജില്ലം ജില്ലാല തരംഗമാകുന്നു: ഹണീ ബീ ടു ഓഡിയോ ലോഞ്ച് ഇന്ന്

honey-bee-two-jillam-jillala

ഹണീ ബീ ടു വിൽ നിന്ന് രണ്ടാം ഗാനവും പുറത്തിറങ്ങി. ആസിഫ് അലിയും ഭാവനയും ലാലും നൃത്തച്ചുവടുകളുമായെത്തുന്ന പാട്ടാണിത്. ആഘോഷത്തിന്റെ ലഹരിയിൽ ആറാടുന്നൊരു കിടിലൻ പാട്ട്. 'ജില്ലം ജില്ലാല' എന്നു പേരിട്ട പാട്ട് ഇന്നലെയാണു പുറത്തിറങ്ങിയത്. ഒറ്റ ദിവസം കൊണ്ടു മൂന്നു ലക്ഷത്തിലധികം പ്രാവശ്യമാണു ആളുകൾ കണ്ടത്. കല്യാണ വീട്ടിലെ ആഘോഷവും സൗഹൃദവും കുസൃതികളുമൊക്കെ ആവിഷ്കരിച്ചിരിക്കു്ന പാട്ടിന്റെ വരികളും അതിനൊത്ത താളവും നമ്മളെ ആഘോഷത്തിന്റെ മൂഡിലെത്തിക്കും. 

സന്തോഷ് വർമയെഴുതിയ വരികൾക്ക് ദീപക് ദേവ് ആണു സംഗീതം പകർന്നത്. അഫ്സലും റിമി ടോമിയും അൻവറും ചേർന്നാണു പാടിയിരിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളുടെ ഓഡിയോ റിലീസ് ഇന്നു നടക്കും. 

നടൻ ലാലിന്റെ മകൻ ജീൻ ലാൽ പോൾ സംവിധാനം ചെയ്യുന്ന ചിത്രം ലാൽ തന്നെയാണു നിര്‍മിക്കുന്നതും. ആൽബിയുടേതാണു ഛായാഗ്രഹണം. സിനിമയിൽ നിന്നെത്തിയ ആദ്യ ഗാനമായ 'നുമ്മട കൊച്ചി'യ്ക്കും മികച്ച പ്രേക്ഷക പ്രതികരണമാണു ലഭിച്ചത്. 

Your Rating: