Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധായകരെ തോൽപ്പിച്ച് ഗായകർ ജേതാക്കൾ

മെലഡി ഹീറോസ് കിരീടവുമായി

ഐഡിയാസ് കപ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിൽ ഗായകരുടെ ടീമായ മെലഡി ഹീറോസ് കേരളയ്ക്കു വിജയം. ഫൈനലിൽ ഡയറക്ടേഴ്സ് ഇലവനെയാണു ഗായകർ എട്ടു റൺസിനു പരാജയപ്പെടുത്തിയത്.

തൃപ്പൂണിത്തുറ ഓവലിൽ ട്വന്റി 20 ഫോർമാറ്റിൽ നടന്ന മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത മെലഡി ഹീറോസ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. ഗായകൻ വിനു വിശ്വനാഥിന്റെ 59 റൺസാണു മെലഡി ഹീറോസിനെ മികച്ച നിലയിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡയറക്ടേഴ്സ് ഇലവന്റെ മറുപടി ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസിന് അവസാനിച്ചു. ഗായകൻ രമേശ് ബാബുവായിരുന്നു മെലഡി ഹീറോസിന്റെ നായകൻ. ഡയറക്ടേഴ്സ് ഇലവൻ എം.എ. നിഷാദിന്റെ നേതൃത്വത്തിലാണെത്തിയത്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer