Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഗ്ഗി വിവാഹിതയാകുന്നു

Iggy Azalea and Nick Young

ഇഗ്ഗി അസേലിയ വിവാഹിതയാകുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം നിക്ക് യങുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്നും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നു എന്നുമുള്ള വിവരം പുറത്തുവിട്ടത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ് കഴിഞ്ഞത് എന്നാണ് എൻഗേജ്മെന്റ് ചിത്രം പോസ്റ്റ് ചെയ്ത് താരം പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു ഇരുവരെന്നും നിക്കിന്റെ ജന്മദിനമായ ജൂൺ 1നാണ് ഇഗ്ഗിയെ പ്രെപ്പോസ് ചെയ്തതുമെന്നുമാണ് ഇരുവരോടും അടുത്ത വൃത്തങ്ങൾ പറയുന്നത്.

അമേരിക്കൻ ബാസ്ക്കറ്റ് ബോൾ ലീഗിയെ ലോസ് ആഞ്ചലസ് ലെക്കേഴ്സിലെ താരമാണ് നിക്ക് യങ്. ഒസ്ട്രേലിയിൽ നിന്നെത്തി അമേരിക്കൻ റാപ്പിൽ ചുവടുറപ്പിച്ച താരമാണ് ഇഗ്ഗി അസേലിയയെ 2013ലെ മികച്ച യുവതാരമായി ബിൽബോർഡ് തിരഞ്ഞെടുത്തിരുന്നു. ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഏറ്റവുമധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ സംഗീതജ്ഞയും ഇഗ്ഗി അസേലിയ തന്നെ.

സംഗീതത്തിൽ ഭാഗ്യം പരീക്ഷിക്കുന്നതിനായി ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് 16-ാം വയസിൽ അമേരിക്കയിലെത്തിയ ഇഗ്ഗി അസേലിയ എന്ന അമത്തിസ്റ്റ് അമേലിയ കെല്ലി പുസി, ടുടൈംസ് എന്നീ വിഡിയോകളിലൂടെയാണ് പ്രശസ്തയായത്. ഈ വർഷമാദ്യമാണ് ഇഗ്ഗി തന്റെ ആദ്യ സ്റ്റുഡിയോ ആൽബം ദ ന്യൂ ക്ലാസിക്ക് പുറത്തിറക്കുന്നത്. ദ ന്യൂ ക്ലാസിക്കിലെ വർക്ക്, ബൗൺസ്, ചെയ്ഞ്ച് യുവർ ലൈഫ്, ഫാൻസി തുടങ്ങിയ സിംഗിളുകൾ സൂപ്പർ ഹിറ്റുകളായിരുന്നു. പോപ്പ് താരം ബ്രിട്ട്നി സ്പിയേഴ്സുമായി ചേർന്ന് പ്രിറ്റി ഗേൾസ് എന്ന ഗാനം താരം പുറത്തിറക്കിയിരുന്നു. ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഗാനം ഇതുവരെ 4.7 കോടി ആളുകളാണ് യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. രണ്ട് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, മൂന്ന് ബിൽബോർഡ് പുരസ്കാരങ്ങൾ ഒരു എംടിവി വിഎംഎ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ഇഗ്ഗിയെ തേടി എത്തിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.