Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളയരാജയെ വിമാനത്താവളത്തിൽ തടഞ്ഞു

ilayaraja-airport

സംഗീതജ്ഞൻ ഇളയരാജയെ ബംഗളുരു വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. കുടുംബത്തോടൊപ്പം മംഗലുരുവിലെ ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു ഇളയരാജ. സുരക്ഷാപരിശോധന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്ന പ്രസാദത്തിലെ തേങ്ങാ കഷ്ണം സ്കാന്നറിൽ തെളിഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വിശദമായ പരിശോധനയ്ക്ക് മാറി നിൽക്കണമെന്ന് പറഞ്ഞതോടെ ഇളയരാജയുടെ മകനും ഉദ്യോഗസ്ഥനും തമ്മിൽ‌ വാക്കേറ്റം തുടങ്ങുകയായിരുന്നു. ബംഗളുരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ചെന്നൈയിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഇളയരാജയും കുടുംബവും.

ഇളയരാജയെ ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ചാനൽ റിപ്പോർട്ടര്‍ വ്യക്തമാക്കി. പിന്നീട് താനാണ് ഇളയരാജ പ്രശസ്തനായ സംഗീതജ്ഞനാണെന്നും നിരവധി പ്രാവശ്യം ദേശീയ പുരസ്കാരം നേടിയിട്ടുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞതെന്നും റിപ്പോർട്ടർ പറഞ്ഞു. 

ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ കാർത്തിക് രാജ മൊബൈലിൽ ഉദ്യോഗസ്ഥന്റെ പടം പകർത്തുക കൂടി നടത്തിയതോടെ രംഗം കൂടുതൽ വഷളാകുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട സംഭവം കാരണം വിമാനവും വൈകുകയായിരുന്നു. 

Your Rating: